മുത്തശ്ശിയെ വെടിവച്ചുകൊന്ന് പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു

മുത്തശ്ശിയെ വെടിവച്ചുകൊന്ന് പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു

ലിച്ചുഫില്‍ഡ് പാര്‍ക്ക് (അരിസോണ): ഉപയോഗിച്ചിരുന്ന മുറി വൃത്തിയാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്ന അമ്മൂമ്മയെ കൊച്ചുമകന്‍ (11 വയസ്സ്) തലക്ക് വെടിവച്ച് കൊലപ്പെടുത്തി.നവംബര്‍ 3 ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം വോണ്‍ വുഡാര്‍ഡ് (65) ഭര്‍ത്താവ് ഡോയല്‍ ഹെര്‍ബനട്ട് റ്റിവിയുടെ മുമ്പിലുളള സോഫയില്‍ ഇരുന്ന് ഷൊ കാണുകയായിരുന്ന 11 വയസ്സുള്ള കൊച്ചുമകന്‍ പുറകിൂടെ വന്ന് അമ്മൂമ്മയുടെ തലക്ക് പുറകില്‍ വെടിവെക്കുകയായിരുന്നു.

ഉടനെ സോഫയില്‍ നിന്നും എഴുന്നേറ്റ്ു ഡോയല്‍ കൊച്ചുമകന്റെ പുറകെ ഓടി പിടികൂടാന്‍ ശ്രമിക്കുന്നതിന് മുമ്പ് നിലവിളികേട്ടു തിരികെ ഭാര്യ വീണുകിടന്നിരുന്ന ഭാഗത്ത് എത്തി. ഇതിനിടയില്‍ അല്പദൂരം ഓടിയ കൊച്ചുമകന്‍ റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചയ്യുകയായിരുന്നുെന്ന് ഡോയല്‍ പറഞ്ഞു.

മുത്തച്ഛന്‍ ഹെര്‍ഹര്‍ട്ടിന്റെ തോക്കാണ് കൊച്ചുമകന്‍ വെടിവെക്കാനുപയോഗിച്ചതെന്ന് മാരികോപ്പാ കൗണ്ടി ഷെറിഫ് ഓഫീസ് വക്താവ് സെര്‍ജന്റ് ജാക്വിന്‍ പറഞ്ഞു. കൊച്ചുമകന്‍ ഉപയോഗിച്ച റൂം വൃത്തിയാക്കണമെന്ന് അമ്മൂമ്മ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ പിടിവാശികാട്ടിയിരുന്നു കൊച്ചുമകനെങ്കിലും, ഇതുവരെ മറ്റൊരു ആക്രമണ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും ഷെറിഫ് പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായും, മുത്തച്ഛന്റെ തോക്ക് എങ്ങനെ കൊച്ചുമകന് ലഭിച്ചു എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പി.പി. ചെറിയാന്‍

Share This Post