മുന്‍ ടെക്‌സസ് പോലീസ് ചീഫ് ഇരട്ടക്കൊലക്കേസില്‍ അറസ്റ്റില്‍

മുന്‍ ടെക്‌സസ് പോലീസ് ചീഫ് ഇരട്ടക്കൊലക്കേസില്‍ അറസ്റ്റില്‍

ടെക്‌സസ്: മുന്‍ ടെക്‌സസ് പോലീസ് ചീഫ് തിമോത്തി ഡീന്‍ ഇരട്ടക്കൊലപാതക കേസില്‍ നവംബര്‍ 24-നു വെള്ളിയാഴ്ച അറസ്റ്റിലായതായി വയന്‍കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് ജയിലില്‍ അടച്ച ഡീനിന് ജാമ്യം അനുവദിച്ചിട്ടില്ല. ഒക്‌ടോബര്‍ 22-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്നും ഷെരീഫ് അറിയിച്ചു.

തിമൊത്തി ഡീനിന്റെ ഭാര്യയുടെ മുന്‍ കാമുകന്‍ ജോഷ്വാ നൈല്‍സ്, ആംബര്‍ വാഷ്‌ബേണ്‍ എന്നിവരെയാണ് മുന്‍ സണ്‍റെ പോലീസ് ഓഫീസര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.

തിമോത്തിയുടെ ഭാര്യ ചാര്‍ലിന്‍ ചൈന്‍ഡേഴിനേയും ഗൂഢാലോചനയ്ക്കും, ആയുധം കൈവശം വെച്ചതിനും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. 32 വയസ്സുള്ള പോലീസ് ചീഫാണ് വെടിവെച്ചതെന്നും, മറ്റുള്ളവര്‍ ഇതിനു സഹായം ചെയ്തുവെന്നുമെന്നതിനുമാണ് പോലീസ് കേസ്. അറസ്റ്റിലായ ചീഫിന് അറ്റോര്‍ണിയുണ്ടോ എന്നു വെളിപ്പെടുത്താന്‍ ജയില്‍ അധികൃതര്‍ തയാറായിട്ടില്ല. പോലീസ് ചീഫ് കുറ്റം നിഷേധിച്ചു.

പി.പി. ചെറിയാന്‍

Share This Post