മനാറിന്റെ കുടുംബ സംഗമം ഫെബ്രുവരി 19-ന് കോട്ടയത്ത്

മനാറിന്റെ കുടുംബ സംഗമം ഫെബ്രുവരി 19-ന് കോട്ടയത്ത്

ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ റിട്ടേണീസിന്റെ (MANAR) ഏഴാമത് കുടുംബ സംഗമം ഫെബ്രുവരി 19-നു കോട്ടയത്തുള്ള വിന്‍സര്‍ കാസില്‍ റിസോര്‍ട്ടില്‍ വച്ചു നടത്തുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കുടുംബ സംഗമത്തില്‍ സ്റ്റഡി ക്ലാസുകള്‍, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുടുംബ സംഗമത്തിന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

സംഗമത്തില്‍ പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും തമ്പി (847 390 8166), അനില്‍ കുമാര്‍ പിള്ള (847 471 5379), ആര്‍.പി ജോര്‍ജ് (678 643 4177) എന്നിവരുമായി ബന്ധപ്പെടുക.

സതീശന്‍ നായര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post