മല്ലപ്പള്ളി സംഗമത്തിന്റെ ക്രിസ്മസ് കാരൾ റൗണ്ട്സ് നവംബർ 30 മുതൽ

മല്ലപ്പള്ളി സംഗമത്തിന്റെ ക്രിസ്മസ് കാരൾ റൗണ്ട്സ് നവംബർ 30 മുതൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മല്ലപള്ളി നിവാസികളുടെ കൂട്ടയ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ ക്രിസ്മസ് കാരൾ റൗണ്ട്സ് നവംബർ 30 നു (വെള്ളി) ആരംഭിച്ചു തുടർന്ന് ഡിസംബർ 1,14,15 തീയതികളിലും നടത്തപെടുന്നതാണ്.

സംഗമത്തിന്റെ അംഗങ്ങളുടെയും സ്നേഹിതരുടെയും ഭവനങ്ങളിൽ ഈ ദിവസങ്ങളിൽ ക്രിസ്മസ് സന്ദേശം എത്തിക്കുന്നതിനും അത് വഴി സമാഹരിക്കുന്ന സംഭാവനകൾ അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നതാണെന്നും സെക്രട്ടറി റെസ്‌ലി മാത്യു അറിയിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ സമാഹരിച്ച തുക കൊണ്ട് മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രണ്ടു പ്രൊഫഷണൽ വിദ്യാർത്ഥികളെ ( ബി.എസ്.സി നഴ്സിംഗ്) സ്പോൺസർ ചെയ്തു പഠിപ്പിക്കുന്നതിനു കഴിഞ്ഞു. ഈ വർഷത്തെ കരോൾ റൗണ്ട്സ് വഴി സമാഹരിക്കുന്ന തുക പുതിയതായി രണ്ടു ഒന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥികളുടെ പഠന ചിലവുകൾക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വർഷത്തെ ക്രിസ്മസ് കാരൾ റൗണ്ട്സിനു സംഗമത്തിന്റെ എല്ലാ അംഗങ്ങളുടെയും, ഹൂസ്റ്റണിലെ എല്ലാ മല്ലപ്പള്ളി നിവാസികളുടെയും സഹായ സഹകരണ ങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നു പ്രസിഡണ്ട് ചാക്കോ നൈനാൻ, ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

ചാക്കോ നൈനാൻ – 832 661 7555.

Share This Post