കോര കുര്യാക്കോസ് (96) കോതമംഗലത്ത് നിര്യാതനായി

കോര കുര്യാക്കോസ് (96) കോതമംഗലത്ത് നിര്യാതനായി

കോതമംഗലം: ചാത്തമറ്റത്ത് അവലുംതടത്തില്‍ കോര കുര്യാക്കോസ് (96) സ്വഭവനത്തില്‍ വച്ചു ഞായറാഴ്ച നിര്യാതനായി. ഭാര്യ വല്ലിപ്ലാവില്‍ കുടുംബാംഗം ഏലമ്മ കുറിയാക്കോസിന്റെ ചരമവാര്‍ഷികത്തിനു രണ്ട് നാള്‍ മുന്‍പായിരുന്നു അദ്ദേഹം യാത്രയായത്.

സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചാത്തമറ്റം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍.

അമേരിക്കയിലെ മലയാള സാഹിത്യ രംഗത്ത് പ്രശസ്തനായ പ്രമുഖ എഴുത്തുകാരന്‍ ജയന്‍ വര്‍ഗീസ് (സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യുയോര്‍ക്ക്) റോയി കുര്യാക്കോസ് (സ്റ്റാറ്റന്‍ ഐലന്‍ഡ്) ജോര്‍ജ്, ബേബി, ലീലാമ്മ, മേരി, മീന എന്നിവര്‍ മക്കളാണ്. മേരി വര്‍ഗീസ്, റെയിന കൂറിയാക്കോസ് (ഇരുവരും ന്യുയോര്‍ക്ക്), മേരി, പരേതയായ കുഞ്ഞമ്മ, വര്‍ഗീസ്, കുര്യാച്ചന്‍, ജോര്‍ജ് എന്നിവര്‍ ജാമതാക്കളാണ്.

ആഷ പൊന്നച്ചന്‍, യല്‍ദോസ് വര്‍ഗീസ്, റെനില്‍ റോയി, രേഷ്മിന്‍ റോയി (എല്ലാവരും ന്യു യോര്‍ക്ക്) ലീന,ലിനി, എല്‍ദൊ, പരേതനായ അനീഷ്, നിമിഷ, സ്വപ്ന, സുനില്‍, അനില്‍, നോബിള്‍, എബി, അനു, മീനു എന്നിവര്‍ കൊച്ചുമക്കള്‍.

സ്റ്റാറ്റന്‍ ഐലന്‍ഡ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോയി ജോണ്‍ അനുശോചിക്കുകകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post