കേരളത്തിന് പത്തുലക്ഷം നല്‍കി കേരളാ സമാജം

കേരളത്തിന് പത്തുലക്ഷം നല്‍കി കേരളാ സമാജം

മയാമി : കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ ദുരിതത്തെ നമ്മളാരും മറന്നിട്ടില്ല .ഇനി വേണ്ടത് ഒരു പുനര്‍നിര്‍മാണമാണ്.നമ്മുടെ പഴയ കേരളത്തെ വീണ്ടെടുക്കാന്‍ നടത്തിയ ഉദ്യമങ്ങളാല്‍ ഫ്‌ളോറിഡയിലെ കേരളാ സമാജം ഇതര സംഘടനകള്‍ക്ക് മാതൃകയാവുകയാണ് .

പ്രളയം അതിന്റെ താണ്ഡവമാടിത്തുടങ്ങിയ ഓഗസ്റ്റ് 15 നുതന്നെ കേരളാ സമാജം സ്വന്തം നിലയില്‍ രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി . തുടര്‍ന്ന് ഓഗസ്റ്റ് 17 നു നടക്കേണ്ടിയിരുന്ന ഓണാഘോഷം കേരളത്തിന്റെ കണ്ണുനീരിനു മുന്നില്‍ സമര്‍പ്പിച്ചു ഞങ്ങള്‍നടത്തിയ “കരുണയോടെ കരുതലോടെ കേരളത്തോടൊപ്പം’ എന്ന പരിപാടിയില്‍ സുമനസുകളുടെ സഹായത്താല്‍ ഞങ്ങള്‍ സ്വരൂപിച്ച 8 ,00,000 ഉള്‍പ്പടെ മൊത്തം 10,00,000 രൂപ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി . ഈ വലിയ ഉദ്യമത്തില്‍ കേരള സമാജത്തോടൊപ്പം നിന്ന സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ നല്ല മനസുകള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സാം പാറതുണ്ടിലും സെക്രട്ടറി പത്മകുമാര്‍ .കെ.ജി യും അറിയിച്ചു.

പത്മകുമാര്‍. കെ.ജി അറിയിച്ചതാണിത്‌.

Share This Post