ജോയ്‌സി സെബാസ്റ്റ്യൻ കരോട്ടുപുറം, ഡാലസിൽ നിര്യാതയായി

ജോയ്‌സി സെബാസ്റ്റ്യൻ കരോട്ടുപുറം, ഡാലസിൽ നിര്യാതയായി

ഡാലസ് : പെരുമ്പാവൂർ തോട്ടുവാ കരോട്ടുപുറം സെബാസ്റ്റ്യന്റെ ഭാര്യ ജോയ്‌സി സെബാസ്റ്റ്യൻ (49) ഡാലസിൽ നിര്യാതയായി. തൃശൂർ കൊരട്ടി പുത്തൻപുരക്കൽ ആന്റണിയുടെ മകളാണ് പരേത.

മക്കൾ: നികിത ലിബിൻ, തബീത്ത, സാബിൻ
മരുമകൻ: ലിബിൻ തോമസ് ആലപ്പാട്ട്‌, (തൃശൂർ)
സഹോദരങ്ങൾ : പുത്തൻ ജോ , ജോഷി പുത്തൻപുരക്കൽ , ഷീല ജോൺ കള്ളിക്കാടൻ (എല്ലാവരും ഡാളസ്, ടെക്‌സാസ്)

നവംബർ 9 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ ഒൻപതു മണി വരെ കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019) പൊതുദർശനം ഉണ്ടായിരിക്കും.

നവംബർ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2:30 നു കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ സംസ്കാരശുശ്രൂഷകൾ ആരംഭിച്ചു കൊപ്പേൽ റോളിങ്‌ ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) തുടർന്ന് സംസ്കാരം നടക്കും.

മാർട്ടിൻ വിലങ്ങോലിൽ

Share This Post