ജയമ്മ ജോണ്‍ നിര്യാതയായി

ജയമ്മ ജോണ്‍ നിര്യാതയായി

ഡാളസ്: കാവാലം പട്ടര്കുളം പരേതനായ പി.ജെ.ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകള്‍ ജയമ്മ ജോണ്‍(59) നിര്യാതയായി. തലച്ചെല്ലൂര്‍ ജോണ്‍ ജോസഫിന്റെ ഭാര്യയാണ് പരേത. ഇരുപത്തിയഞ്ചു വര്‍ഷം സെന്റ് തെരേസാസ് ടീച്ചേഴ്‌സ് ട്രെയ്‌നിങ്ങ് സ്ക്കൂള്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ച ഇവര്‍ ഹെഡ്മിസ്ട്രസ്സായാണ് വിരമിച്ചത്.

ജയമ്മ ടീച്ചര്‍ക്ക് അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ശിഷ്യഗണങ്ങളുണ്ട്.മക്കള്‍: ജെയ്മി, ജോസഫ്, ഫ്രാന്‍സിസ്.

മരുമക്കള്‍: സാന്‍ജൊ, റോഷ്‌നി.

Share This Post