ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഫുടബോൾ ടീമിന് സ്വീകരണം നൽകി

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഫുടബോൾ ടീമിന് സ്വീകരണം നൽകി

ഹരിയാനയിൽ വെച്ച് നടന്ന സി ബി എസ് ഇ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനക്കാരായി ജിദ്ദയിൽ മടങ്ങിയെത്തിയ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ടീമിന് സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സീസൺ റെസ്റ്റോറന്റിൽ വെച്ച് നടന്ന സ്വീകരണ പരിപാടിയിൽ സൗദി ഗസറ്റ് ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ശ്രീ രാമൻരായണയ്യർ മുഖ്യാതിഥിയായിരിന്നു.

കഴിഞ്ഞ പത്തു വർഷമായി തുടർച്ചയായി സി ബി എസ ഇ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സൗദി സോണിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ജിദ്ദ ഇന്ത്യൻ സ്ക്കൂൾ ആദ്യമായാണ് ആദ്യ മൂന്നിൽ സ്ഥാനം പിടിക്കുന്നത്. മൂന്നാം സ്ഥാനാം നമ്മെ സംബന്ധിച്ചിടത്തോളം ചാമ്പ്യൻഷിപ്പ് നേടിയതിനു തുല്യമാണെന്നും, പ്രവാസ ജീവിതത്തിന്റ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടാണ് കുട്ടികൾ ഈ നേട്ടം കൈവരിച്ചതെന്നു നാം ഓർക്കണമെന്നും, കുട്ടികളുടെ കഴിവിനൊപ്പം റഷീദ് ആലിക്കലെന്ന കോച്ചിന്റെ സമർപ്പണത്തിനു കൂടി കിട്ടിയ അംഗീകാരമാണ് ഈ വിജയമെന്ന്

എക്സിക്യൂട്ടീവ് എഡിറ്റർ രാമനാരായണയ്യർ എടുത്തു പറഞ്ഞു.

ചാമ്പ്യൻഷിപ്പിന് തുല്യമായ മൂന്നാം സ്ഥാനവുമായി തിരിച്ചു വന്ന കുട്ടികൾ ജിദ്ദ പ്രവാസി ഇന്ത്യൻ സമൂഹത്തിന്റ അഭിമാനമായാണ് മാരിയേതെന്നു ഇന്ത്യൻ സ്‌കൂൾ ഹെഡ് മാസ്റ്റർ നൗഫൽ പാലക്കോത് ആശംസ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ നിർലോഭമായ പ്രചോദനവും സപ്പോർട്ടുമാണ് ഇത് കൈവരിക്കാൻ കമ്മ്യൂണിറ്റി സ്ഥാപനമായ ഇന്ത്യൻ സ്‌കൂളിനെ പ്രാപ്തരാക്കിയതെന്ന് അദ്ദേഹം കൂടി ചേർത്തു.

കോച്ച് റഷീദ് ആലിക്കലിന്റെ വർഷങ്ങളായുള്ള പ്രയത്നത്തിന്റെ ഫലം കൂടിയാണ് ഈ നേട്ടമെന്നും ജിദ്ദയിലെ വിവിധ അക്കാദമികളിൽ നിന്നുള്ള കളിക്കാരാണ് ഇന്ത്യൻ സ്‌കൂൾ ടീമിന് കരുത്തേകുന്നതെന്നും,

സമീപ ഭാവിയിൽ സി ബി എസ് ഇ നാഷണൽ ഫുട്ബാൾ ചാംപ്യൻഷിപ് ജിദ്ദയിലേക്ക് കൊണ്ട് വരാൻ സാധിക്കട്ടേന്ന് സലിം പുത്തൻ ആശംസിച്ചു. അബ്ദുൽ മജീദ് നഹ, നവാസ്, ഷിയാസ് എന്നിവർ ആശംസകൾ നേർന്നു.

ഷബീർ അലി ലവ കളിക്കാരെ സദസിനു പരിചയപ്പെടുത്തി, നായകൻ ഹാഷിദ് അബ്ദുറഹിമാൻ ന്റെ നേത്ര്വത്തിലുള്ള 16 അംഗ ടീമായിരുന്നു ഇത്തവണ ഇന്ത്യൻ സ്‌കൂളിനെ പ്രതിനിധീകരിച്ചു നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

എന്റെ മുൻഗാമികളായി കടന്നു പോയ കഴിഞ്ഞ മൂന്നു സീസണുകളിലെ ഗോൾ കീപ്പർമാരുടെ മികച്ച നിലവാരം കാത്തു സൂക്ഷിക്കുകയെന്നത് വ്യക്തിപരമായി വലിയ ചുമതലായിരുന്നുവെന്നും അത് നിർവഹിക്കാൻ പരമാവധി ശ്രമിച്ചിരുന്നവെന്നും, കോർട്ടർ ഫൈനലിൽ രണ്ടു പെനാൽറ്റി കിക്കുകൾ രക്ഷപെടുത്തി ടീമിനെ സെമിയിലേക്കുള്ള വഴി തുറന്ന ഗോൾ കീപ്പർ അഫ്‌സൽ ബഷീർ പറഞ്ഞു.

ചടങ്ങിൽ നാസർ ഫറോക് അധ്യക്ഷനായിരുന്നു. കളിക്കാർക്കും കോച്ചിനുമുള്ള സ്പോർട്ടിങ് യുണൈറ്റഡിന്റെ ഉപഹാരം ഷിയാസ് ഇമ്പാല കൈമാറി. റാഫി കാലിക്കറ്, സിദ്ധാർഥ് ഭാസ്കർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സ്പോർട്ടിങ് യുണൈറ്റഡ് സെക്രെട്ടറി ജലീൽ കലത്തിങ്കൽ സ്വാഗതം പറഞ്ഞ പരിപാടി, അബ്ദുസുബ്ഹാൻ, മജീദ് പാണ്ടിക്കാട്, കെ സി ബഷീർ, നജീബ് തിരുരങ്ങാടി, നവാസ്, റഫീഖ് കൊളക്കാടൻ, ജിതീഷ്, ഹബീബ് എന്നിവർ നിയന്ത്രിച്ചു. ഇസ്ഹാഖ് പുഴക്കലകത്തു നന്ദി പറഞ്ഞു.

Share This Post