ഇന്ത്യന്‍ ഐക്കണ്‍ ഫിനാലേ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇന്ത്യന്‍ ഐക്കണ്‍ ഫിനാലേ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷിക്കാഗോ: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇരുനൂറ്റമ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഇന്ത്യന്‍ ഐക്കണ്‍ പരിപാടിയില്‍ ഡാന്‍സ്, പാട്ട്, കോമഡി, ഫാഷന്‍ ഷോ. ഇന്‍സ്ട്രിമെന്റല്‍ മ്യൂസിക്, ആക്ടിംഗ് എന്നിവയോടെ അവതരിപ്പിക്കുന്ന ഫിനാലെ നവംബര്‍ 23,24 തീയതികളില്‍ ഇല്ലിനോയ്‌സിലുള്ള പ്ലാനോ സിറ്റിയിലെ ഏറ്റവും അത്യാധുനികമായ റെഡ്‌ബെറി കണ്‍വന്‍ഷന്‍ സെന്ററില്‍ (3450 Drew Ave, Plano, IL) വച്ചു വൈകുന്നേരം 6 മണി മുതല്‍ നടത്തപ്പെടും. നിരവധി ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ ഇന്ത്യക്കാരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജീവിഷന്‍ സി.ഇ.ഒ ഷരണ്‍ വാലിയ നേതൃത്വം കൊടുക്കുന്ന ഈ പരിപാടികള്‍ക്ക് ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പവ്വര്‍ വോള്‍ട്ട് സി.ഇ.ഒ ബ്രിജ് ശര്‍മ്മ, എല്‍.എ ടാന്‍ സി.ഇ.ഒ നിക്ക് പട്ടേല്‍, ടെക് വേഗ സി.ഇ.ഒ കൃഷ്ണ ബന്‍സാല്‍, ന്യൂയോര്‍ക്ക് ലൈഫ് സീനിയര്‍ വൈസ് പ്രസിഡന്റ് ജയശ്രീ പട്ടേല്‍ എന്നിവര്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ആണ്.

സീ ടിവിയും മറ്റു ചാനലുകളും ഈ പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ www.3iii.com -ല്‍ നിന്നും ലഭിക്കുന്നതാണ്.

പ്രമുഖ വ്യവസായിയും മുന്നൂറിലധികം ഗ്യാസ് സ്റ്റേഷനുകളുമുള്ള ധര്‍ശന്‍ സിംഗ് ധാലിവാള്‍ ആയിരിക്കും നവംബര്‍ 24-നു നടക്കുന്ന ഗ്രാന്റ് ഫിനാലേയുടെ മുഖ്യാതിഥി.

ജോയിച്ചന്‍ പുതുക്കുളം

Share This Post