ഐ.എം.എ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 3-ന് കോറസ് പീറ്ററിന്റെ ഗാനമേള

ഐ.എം.എ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 3-ന് കോറസ് പീറ്ററിന്റെ ഗാനമേള

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍രെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്ഗാടനം നവംബര്‍ 3-ന് ശനിയാഴ്ച വൈകുന്നേരം 5.30-ന് ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്മൂണിറ്റി സെന്ററില്‍ വച്ചു നടക്കും. ഇന്നലെ വൈകുന്നേരം പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വളരെ ചുരുങ്ങിയ ഒരു പൊതുസമ്മേളനം, ഡാന്‍സ്, ഗാനമേള, ഡിന്നര്‍ എന്നിവയാണ് പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിക്കാഗോയിലെ എല്ലാ മലയാളികള്‍ക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന ഈ സായാഹ്നത്തിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

ചലച്ചിത്ര പിന്നണി ഗായകന്‍ കോറസ് പീറ്ററിന്റെ നേതൃത്വത്തില്‍ ജോര്‍ജ് പണിക്കരും മറ്റു ഗായകരും അണിയിച്ചൊരുക്കുന്ന ഗാനമേള വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. നിങ്ങള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ ഈ പരിപാടിയുടെ പ്രത്യേകതയായിരിക്കും. നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ ആലപിക്കണമെങ്കില്‍ ഒക്‌ടോബര്‍ 25-നു മുമ്പായി 847 401 7771 എന്ന ഫോണ്‍ നമ്പരില്‍ ജോര്‍ജ് പണിക്കരുമായി ബന്ധപ്പെടുക.

ജനറല്‍ കണ്‍വീനറായി മറിയാമ്മ പിള്ളയും, കോ- കണ്‍വീനറായി അനില്‍കുമാര്‍ പിള്ളയും പ്രവര്‍ത്തിക്കുന്നു. സീനിയര്‍ വൈസ് പ്രസിഡന്റ് റോയി മുളകുന്നം, വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യൂസ്, സെക്രട്ടറി വന്ദന മാളിയേക്കല്‍, ട്രഷറര്‍ ജോയി ഇണ്ടിക്കുഴി, ജോയിന്റ് സെക്രട്ടറി ഷാനി ഏബ്രഹാം, ജോ. ട്രഷറര്‍ ഏബ്രഹാം ചാക്കോ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കുന്നു.

Share This Post