ഗതകാല സ്മൃതികളുണര്‍ത്തി ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം

ഗതകാല സ്മൃതികളുണര്‍ത്തി ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം

ന്യൂജേഴ്സ്സി: ചങ്ങനാശ്ശേരി എസ്. ബി കോളജിലേയും അസംപ്ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളില്‍ നടന്നു.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിയ എസ്.ബി കോളേജ് മുന്‍ പ്രിസിപ്പാള്‍ റവ.ഫാ . ടോമി പടിഞ്ഞാറേവീട്ടില്‍ മുഖ്യ അതിഥിയായിരുന്നു. അലുംമ്‌നി അംഗങ്ങള്‍ കുടുംബ സമേതം ടോമിയച്ചന് ഹൃദ്യമായ സ്‌നേഹാദരവുകളോടെ സ്വീകരണം നല്‍കി.

മറുപടി പ്രസംഗത്തില്‍ എല്ലാ പൂര്‍വ എസ്. ബി, അസംപ്ഷന്‍ കുടുംബാങ്ങള്‍ക്കും തന്റെ നന്ദിയും, സ്‌നേഹവും അറിയിച്ചതോടൊപ്പം, എസ്.ബി കോളേജിന്റെ കോളേജിന്റെ വികസന പദ്ധതികളില്‍ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ പങ്കാളിത്തം, എന്‍, ആര്‍. ഐ മീറ്റ് നടത്തുന്നതിനുള്ള സാധ്യത എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തി.

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതിനും, പൂര്‍വകാല കലാലയ സ്മരണകളും, പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും, സുഹൃദ്ബന്ധങ്ങളും, പരിചയങ്ങളും പുതുക്കുന്നതിനും പരസ്പരം പങ്കുവയ്ക്കുന്നതിനും വേണ്ടി ഒരുക്കിയിരുന്ന ഈ സൌഹൃദസംഗമം മറക്കാനാവാത്ത അനുഭവമായിമാറി.

സമ്മേളനത്തില്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ െ്രെടസ്‌റ്റേറ്റ് (ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്റ്റികട്ട് )മേഖലകളിലെയും, ഫിലാഡെല്ഫിയയിലെയും പൂര്‍വ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് താങ്ക്‌സ് ഗിവിങ് ഡിന്നര്‍ നടത്താന്‍ യോഗം തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിലേക്കായി ടോം പെരുമ്പായില്‍, ജെയിന്‍ ജേക്കബ് , അനിയന്‍ ജോര്‍ജ്, ജോര്‍ജ് മാത്യു എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു.

ന്യൂ ജേഴ്‌സി, ന്യൂയോര്‍ക് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും നിരവധി കുടുംബാംഗങ്ങള്‍ കൂട്ടായ്മയില്‍ എത്തിച്ചേര്‍ന്നിരുന്നു. സംഗമത്തിന് പ്രസിഡന്‍റ് പിന്റോ ചാക്കോ നേതൃത്വം നല്‍കി.

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post