ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്വയര്‍ ഫെസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നു

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്വയര്‍ ഫെസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ ഇടയിലെ ജനകീയ ചാനലായ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന “ക്വയര്‍ ഫെസ്റ്റ് 2018′ ഈയാഴ്ച മുതല്‍ സംപ്രേഷണം ആരംഭിക്കുന്നു.

ട്രിനിറ്റി ഗ്രൂപ്പ് മുഖ്യ സ്‌പോണ്‍സറായും, സ്വര്‍ണ്ണ ജ്യൂവലേഴ്‌സും, കാഷ്മീര്‍ ഗാര്‍ഡന്‍ ഇന്ത്യ ഗ്രോസറി സ്റ്റോര്‍ കോ- സ്‌പോണ്‍സേഴ്‌സുമായി സംഘടിപ്പിച്ചിരിക്കുന്ന ഫിലഡല്‍ഫിയ ക്വയര്‍ ഫെസ്റ്റ് ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്കും (ഇ.എസ്ടി), ഞായറാഴ്ച രാവിലെ എട്ടിനും (ഇന്ത്യന്‍ സമയം), തുടര്‍ന്ന് വൈകുന്നേരം 5 മണിക്കും (ഇ.എസ്.ടി) വീണ്ടും സംപ്രേഷണം ചെയ്യുന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അമേരിക്കന്‍ മലയാളികളുടെ ആവേശോജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് രണ്ടാം വര്‍ഷം നടത്തുന്ന ഈ ക്വയര്‍ഫെസ്റ്റ് വിവിധ ദേവാലയങ്ങളിലെ ക്വയറുകള്‍ അതിമനോഹരമായി ആലപിച്ചിരിക്കുന്ന ശ്രുതിമധുരമായ ഗാനാലാപനങ്ങളിലൂടെ എക്കാലത്തും ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്ന രീതിയില്‍ അതിനൂതനമായ സാങ്കേതികവിദ്യയിലൂടെയും, പുതുമയുള്ള അവതരണ ശൈലിയിലൂടെയുമാണ് വര്‍ണ്ണമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്നതും.

ഈറന്‍സന്ധ്യകള്‍ മഞ്ഞില്‍പൊതിഞ്ഞ ആഘോഷരാവുകളുടെ കൂടുതല്‍ സംഗീതാത്മകമാക്കുവാനായി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്വയര്‍ ഫെസ്റ്റ് 2018 ഫിലാഡല്‍ഫിയയില്‍ നിന്നാണ് തുടക്കംകുറിക്കുക. തുടര്‍ന്നുള്ള ആഴ്ചകളില്‍ മറ്റ് നഗരങ്ങളിലും ക്വയര്‍ഫെസ്റ്റ് സംഘടിപ്പിക്കുന്നതായിരിക്കും. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കാണത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ക്വയര്‍ഫെസ്റ്റ് 2018-ന്റെ വിജയത്തിനായി ജീമോന്‍ ജോര്‍ജ്, റോജീഷ് സാമുവേല്‍, മഹേഷ് കുമാര്‍, ജിനോ ജേക്കബ്, ആഷാ അഗസ്റ്റിന്‍, സ്‌നേഹാ അലന്‍ തുടങ്ങിയവരാണ് പ്രവര്‍ത്തിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.flowersusa.tv സന്ദര്‍ശിക്കുക.

ജോയിച്ചന്‍ പുതുക്കുളം

Share This Post