എന്തതിശയമേ 2018, പി. വി. തൊമ്മി മ്യൂസിക് നൈറ്റ് ഡിസംബര്‍ 16 ന്

എന്തതിശയമേ 2018, പി. വി. തൊമ്മി മ്യൂസിക് നൈറ്റ് ഡിസംബര്‍ 16 ന്

ഡാലസ്: ക്രിസ്മസ് ദിനങ്ങളെ ദൈവസ്‌നേഹത്തിന്റെ കുളിര്‍മ്മയാല്‍ നിറയ്ക്കുവാന്‍ പി. വി. തൊമ്മി സംഗീതനിശ കരോള്‍ട്ടനില്‍. എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം, വന്ദനം യേശുപരാ, എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി, പാടും ഞാനേശുവിന് ജീവന്‍ പോവോളം, നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യസമ്പത്തേശുവേ തുടങ്ങി നൂറിലേറെ പ്രശസ്ത ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ പി. വി. തൊമ്മിയുടെ ആവേശമേറിയ ജീവിത കഥയും ഗാനരചനയുടെ പിന്നാമ്പുറകഥകളും കോര്‍ത്തിണക്കിയ ഒരു അത്യപൂര്‍വ്വ അനുഭവമാകും എന്തതിശയമേ 2018. കേവലം 38 വയസുവരെ മാത്രം ജീവിച്ച് ദൈവത്തിനായി കത്തിജ്വലിച്ച ഈ ദൈവഭൃത്യന്റെ ത്യാഗോജ്വലമായ ജീവിതം ഹൃദയങ്ങളെ ചലിപ്പിക്കുന്ന അനുഭവമാകും. ഒട്ടേറെ വ്യത്യസ്ത മേഖലകളില്‍ ദൈവികശുശ്രൂഷ നിര്‍വഹിച്ച അദ്ദേഹം ലോക പ്രശസ്ത മാരാമണ്‍ കണ്‍വന്‍ഷന്‍ വിവര്‍ത്തകനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 16 ന് വൈകിട്ട് 6 മുതല്‍ 8.30 വരെ കരോള്‍ട്ടനിലുള്ള ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലില്‍ (2116 old Den ton Road, Carroll ton) ) വച്ചു നടത്തപ്പെടുന്ന ഈ പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കും. മലയാള െ്രെകസ്തവ സംഘടനയായ വൈഎംഇഎഫ് ഡാലസാണ് സംഘാടകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ymefna@gmail.com

Share This Post