ഏലിയാമ്മ ഏബ്രഹാം നിര്യാതയായി

ഏലിയാമ്മ ഏബ്രഹാം നിര്യാതയായി

കൂത്താട്ടുകുളം: പെരിയപ്പുറം നാരേക്കാട് പാലക്കല്‍ കുടുംബാംഗം പരേതനായ സ്വാതന്ത്ര്യസമര സേനാനി കെ.എം. ഏബ്രഹാമിന്റെ സഹധര്‍മ്മിണി ഏലിയാമ്മ ഏബ്രഹാം (കുഞ്ഞമ്മ, 88) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച നിര്യാതയായി. സംസ്കാരം നവംബര്‍ ഒമ്പതാം തീയതി വെള്ളിയാഴ്ച വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഓണക്കൂര്‍ സെഹിയോന്‍ സുറിയാനി പള്ളിയില്‍. കൂത്താട്ടുകുളം കല്ലോലിക്കല്‍ കുടുംബാംഗമാണ് പരേത.

ആലീസ്, സാബു ഏബ്രഹാം (റിട്ട. ഡി.വൈ.എസ്.പി), ജോളി സാമുവേല്‍, ജിജി ഏബ്രഹാം (മൂവരും യു.എസ്.എ), ഡാര്‍ലി. ജെസി എന്നിവര്‍ മക്കളാണ്.

സൂസന്‍ സാബു (ഓസ്റ്റിന്‍, ടെക്‌സസ്), തിരുവല്ല കോടിയാട്ട് സാമുവേല്‍ കോശി (സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്), സിനി ജിജി (ഓസ്റ്റിന്‍, ടെക്‌സസ്), കങ്ങരപ്പടി കിളിഞ്ഞാറ്റില്‍ വര്‍ഗീസ് മംഗലാപുരം, മുട്ടത്തുശേരില്‍ ജെയ്‌സ്, കിഴകൊമ്പ് വിളയക്കാട്ട് പരേതനായ ഏലിയാസ് എന്നിവര്‍ മരുമക്കളാണ്.

ദീര്‍ഘകാലം അമേരിക്കയില്‍ മക്കളോടൊപ്പം താമസിച്ചിരുന്ന പരേത സ്റ്റാറ്റന്‍ഐലന്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സജീവസാന്നിധ്യമായിരുന്നു. പരേതയുടെ ആകസ്മിക വേര്‍പാടില്‍ സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ. ജോയി ജോണ്‍, സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റോഷന്‍ മാമ്മന്‍, സ്റ്റാറ്റന്‍ഐലന്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. സോജോ വര്‍ഗീസ്, എക്യൂമെനിക്കല്‍ സെക്രട്ടറി ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവര്‍ അനുശോചിച്ചു. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post