ദശവത്സര സ്മ്യതി പ്രകാശനം ചെയ്തു

ദശവത്സര സ്മ്യതി പ്രകാശനം ചെയ്തു

ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായില്‍, 2018 ഒക്ടോബര്‍ 27 ശനിയാശ്ച 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് പിതാവ്, മിയാവ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പള്ളിപറമ്പില്‍ പിതാവിന് ദശവത്സര സ്മ്യതി നല്‍കികൊണ്ട്, സ്മരണിക പ്രകാശനം ചെയ്തു.

പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയവും, തലപ്പള്ളിയുമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ഇടവകയുടെ ദശാബ്ദി വര്‍ഷാചരണത്തിന്റെ ഭാഗമായി, 1983 ഒക്ടോബര്‍ മുതല്‍ ഇന്നു വരേയുള്ള കാലഘട്ടങ്ങളുടെ ഒരു നേര്‍ ചിത്രം, സ്മരണികയിലെ രചനയിലൂടെ അനാചരണം ചെയ്തു. ഈ കാലയളവിലെ പ്രസക്തമായ എല്ലാ സംഭവങ്ങളുടേയും, ആഘോഷങ്ങളുടെയും, ആനുകാലിക രചനകളുടേയും, കുടുംബാംഗങ്ങളുടേയും, നമ്മില്‍ നിന്നും വേര്‍പിരിഞ്ഞവരുടേയും, വാര്‍ഷികാഘോഷങ്ങളുടേയും ഫോട്ടോകളും, ആകര്‍ഷകമായ പരസ്യങ്ങളും ഉന്നത നിലവാരത്തിലുള്ള ഡിസൈനില്‍ അച്ചടിച്ച ഈ സ്മ്യതി ഒരു വലിയ മുതല്‍ക്കൂട്ടാണ്. ബിനോയി കിഴക്കനടി, മാത്യു ഇടിയാലി, റ്റോണി പുല്ലാപ്പള്ളി, സുജ ഇത്തിത്തറ, സക്കറിയ ചേലക്കല്‍, മത്തിയാസ് പുല്ലാപ്പള്ളി എന്നിവരാണ് എഡിറ്റോറിയല്‍ ബോര്‍ഡംഗങ്ങള്‍. ഫാ. എബ്രാഹം മുത്തോലത്ത്, ശ്രി. റോയ് ശ്രീകണ്ടമംഗലം, ശ്രി. ബിജൊ കാരക്കാട്ട് എന്നിവരാണ് അതിമനോഹരമായ ഈ സ്മരണികയുടെ ഡിസൈനിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഷിക്കാഗോ ക്‌നാനായ റീജിയണ്‍ ഡിയറക്ടറും, വികാരി ജനറാളുമായ മോണ്‍. തോമസ് മുളവനാല്‍, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ഇടവക അസി. വികാരി റവ. ഫാ. ബിന്‍സ് ചേത്തലയില്‍, മിനിസ്സോട്ട സെ. പോള്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ബിജു പാട്ടശ്ശേരില്‍, ഡിട്രോയിറ്റ് സെ. മേരീസ് ഇടവക വികാരി റവ. ഫാ. ജെമി പുതുശ്ശേരില്‍, ഷിക്കാഗോ വിസിറ്റേഷന്‍ കോണ്‍വെന്റ് മദര്‍ സി. സില്‍വേരിയോസ്, ജനറല്‍ കണ്‍വീനര്‍ റ്റോണി പുല്ലാപ്പള്ളി, ട്രസ്റ്റി കോര്‍ഡിനേറ്റര്‍ തോമസ് നെടുവാമ്പുഴ, ചീഫ് എഡിറ്റര്‍ ബിനോയി കിഴക്കനടി എന്നിവരുടെ സന്നിദ്ധ്യത്തിലാണ് പ്രകാശനം നടന്നത്.

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) അറിയിച്ചതാണിത്.

Share This Post