ഡാലസിൽ ദമ്പതീധ്യാനം ഡിസംബർ 7, 8, 9 തീയതികളിൽ

ഡാലസിൽ ദമ്പതീധ്യാനം ഡിസംബർ 7, 8, 9  തീയതികളിൽ

ഡാളസ് : അഭിഷേകാഗ്നി മിഷനറീസ് ഓഫ് ജീസസ് ആഭിമുഖ്യത്തിൽ ഡാലസിൽ ഡിസംബർ 7, 8, 9 (വെള്ളി – ശനി ) തീയതികളിൽ ദമ്പതീധ്യാനം നടക്കും. പ്രശസ്ത വചന പ്രഘോഷകരായ ഫാ. ഷോജി വെച്ചൂർകരോട്ട് , ഡോ. ജോൺ ഡി എന്നിവരാണ് ധ്യാന നയിക്കുന്നത്. ഡെന്റണിലുള്ള ക്യാമ്പ് കോപാസ് റിട്രീറ്റ് സെന്ററിലാണ് (8200 E McKinney St, Denton, TX 76208) താമസിച്ചുള്ള ധ്യാനം.

50 കുടുംബങ്ങൾക്കായി പരിമിതപ്പെടുത്തിയിട്ടുള്ള ധ്യാനത്തിൽ പങ്കെടുക്കുവാൻ http://amoj.org എന്ന വെബ് സെറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 4 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കായി പ്രത്യേക ഇംഗ്ളീഷ് പ്രോഗ്രാമുകളും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്.

ടോമി വേങ്ങാലിൽ : 214 236 1608
മാത്യു തോമസ് :214 714 0833

മാർട്ടിൻ വിലങ്ങോലിൽ

Share This Post