കോണ്‍സുലര്‍ സഞ്ജയ് കുമാര്‍ പാണ്ഡെക്ക് സ്വീകരണം നവംബര്‍ 29 ന്

കോണ്‍സുലര്‍ സഞ്ജയ് കുമാര്‍ പാണ്ഡെക്ക് സ്വീകരണം നവംബര്‍ 29 ന്

കാലിഫോര്‍ണിയ: ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലായി (കാലിഫോര്‍ണിയ) ചുമതലയേറ്റ സഞ്ജയ് കുമാര്‍ പാണ്ഡെക്ക് യു എസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്‌നര്‍ ഫോറം സ്വീകരണം നല്‍കുന്നു.

നവംബര്‍ 29 വ്യാഴാഴ്ച വൈകിട്ട് 4 മുതല്‍ 6 വരെ പലൊ ആള്‍ട്ടൊ ഷെറാട്ടന്‍ ഹോട്ടലിലാണ് സ്വീകരണ സമ്മേളനം ഒരുക്കിയിരിക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍ ദീപ്തി അറിയിച്ചു.

നവംബര്‍ 14നായിരുന്നു ഒഡീഷ്യയില്‍ ഇന്ത്യന്‍ അംബാസിഡറായിരുന്ന സഞ്ജയ് പുതിയ കോണ്‍സുലര്‍ ജനറലായി ചുമതലയേല്‍ക്കുന്നതിന് കാലിഫോര്‍ണിയായില്‍ എത്തിച്ചേര്‍ന്നത്.

1991 ല്‍ ഇന്ത്യന്‍ വിദേശ സര്‍വ്വീസില്‍ ചേര്‍ന്ന് പാണ്ഡെ വിദേശകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനങ്ങളുമായി സാഹോദര്യ ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് നവംബര്‍ 27 ന് ഇന്ത്യന്‍ അമേരിക്കന്‍ പ്രസ്സിന് ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ പാണ്ഡെ പറഞ്ഞു.

ഇന്ത്യയിലെ ‘ബ്ലാക്ക് മണി’ നിര്‍മാര്‍ജനം ചെയ്യുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിച്ച നടപടികള കുറിച്ച് കോണ്‍സുലര്‍ വിശദീകരിച്ചു.

സ്വീകരണ സമ്മേളനത്ത കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ദീപ്തി 510 673 6095.

പി പി ചെറിയാന്‍

Share This Post