സി എന്‍ എന്‍ റിപ്പോര്‍ട്ടറുടെ വൈറ്റ് ഹൗസ് പ്രസ് പാസ് റദ്ദാക്കിയ നടപടി കോടതി സ്‌റ്റേ ചെയ്തു

സി എന്‍ എന്‍ റിപ്പോര്‍ട്ടറുടെ വൈറ്റ് ഹൗസ് പ്രസ് പാസ് റദ്ദാക്കിയ നടപടി കോടതി സ്‌റ്റേ ചെയ്തു

ഒക്ടോബര്‍ 29 പ്രസ് കോണ്‍ഫ്രന്‍സില്‍ ട്രംപും സി എന്‍ എന്‍ റിപ്പോര്‍ട്ടറും തമ്മില്‍ ഉണ്ടായ ചൂടേറിയ വാഗ്വാദത്തെ തുടര്‍ന്നു ജിം അക്യുസ്റ്റയുടെ വൈറ്റ് ഹൗസ് പ്രസ് പാസ് റദ്ദാക്കിയ നടപടി ഫെഡറല്‍ ജഡ്ജി ഇന്ന് രാവിലെ പുറപ്പെടുവിച്ച ഉത്തരവിലൂടെ താത്കാലികമായി പുനസ്ഥാപിച്ചു.

വൈറ്റഹൗസില്‍ നിക്ഷിപ്തമായ അധികാരത്തിലാണ് പാസ് റദ്ധാക്കിയതെന്നെ വാദം കോടതി അംഗീകരിച്ചില്ല ..പ്രസ് പാസ് റദ്ധാക്കിയത് റിപോര്‍ട്ടറുടെ ക്രെഡന്‍ഷ്യലിന ദോഷകരമായി ബാധിക്കും എന്ന സി എന്‍ എന്‍ റിപ്പോര്‍ട്ടറുടെ വാദം കോടതി പരിഗണിച്ചായിരുന്നു ഉത്തരവ് .വൈറ്റ് ഹൗസ് വിധിയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

പി പി ചെറിയാന്‍

Share This Post