ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ഹൂസ്റ്റൺ വിന്റർ കൺവെൻഷൻ 30 നു

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ഹൂസ്റ്റൺ വിന്റർ കൺവെൻഷൻ 30 നു

ഹൂസ്റ്റൺ: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് (സി.ആർ.എഫ്) ന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള വിന്റർ കൺവെൻഷൻ ഈ വര്ഷം നവംബർ 30 നു (വെള്ളി) വൈകുന്നേരം ആറു മണിക്ക് ഡെസ്റ്റിനി ഇവന്റ് വെന്യുവിൽ (1622, Staffordshire Rd, Stafford, TX 77477) വച്ച് നടത്തപ്പെടുന്നു.

പ്രൊഫ.എം.വൈ.യോഹന്നാൻ ( റിട്ട. പ്രിൻസിപ്പൽ, സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്, കോലഞ്ചേരി ആസ്ഥാനമായി സഭാവ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റൽ കെയർ ലാബായ ഡെന്റ് കെയർ ഡെന്റൽ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്ന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജോൺ കുര്യാക്കോസും ഡയറക്ടർ സാജു കുര്യാക്കോസും തങ്ങളുടെ വിജയകരമായ ജീവിത അനുഭവങ്ങൾ കൺവെൻഷനിൽ പങ്കു വയ്ക്കുന്നതാണ്.

മൂവാറ്റുപുഴയിലെ ഒരു ചെറിയ മുറിയിൽ തുടങ്ങിയ ഇവരുടെ സ്ഥാപനം ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റൽ കെയർ ലാബായി മാറി.

കേരളത്തിലെ ഒരു ഗ്രാമ പശ്ചാത്തലത്തിൽ നിന്നും ഒന്നുമില്ലായ്മയിൽ നിന്നും വന്ന ജോൺ കുര്യാക്കോസ് എന്ന യുവാവിൽ നിന്നും ഡെന്റൽ ഇമ്പ്ലാൻറ്സ് ഉത്പ്പാദന രംഗത്തെ ലോകത്തെ വൻകിട കമ്പനികളിൽ ഒന്നായ ഡെന്റ് കെയർ ഡെന്റൽ ലാബ്സ് എന്ന മൾട്ടി നാഷനൽ ബിസിനസ് സംരംഭത്തിന്റെ തലവനിലേക്കുള്ള വളർച്ച അദ്ദേഹത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും സുവിശേഷ പ്രവർത്തനങ്ങളിൽ കൂടെ ജീവിതത്തിൽ കൈവന്ന രൂപാന്തരവും കാരണമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഡെന്റ് കെയർ ഡെന്റൽ ലാബ്സിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്ന സഹോദരൻ സാജു കുര്യാക്കോസ് ജീവിതത്തിൽ സുവിശേഷ പ്രവർത്തനങ്ങൾക്കു കൂടുതൽ പ്രാമുഖ്യം കൊടുത്തുകൊണ്ട് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്ന്റെ ഗായക സംഘമായ അമൃതധാരക്ക് നേതൃത്വം നൽകി വരുന്നു.

കൂടുതൽ വിവരങ്ങൾക്ക്; 832 967 2075.

ജീമോൻ റാന്നി

Share This Post