ചിക്കാഗോ സെ.മേരിസില്‍ ബൈബിള്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു

ചിക്കാഗോ സെ.മേരിസില്‍ ബൈബിള്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ. മേരീസ് ക്‌നാനായ ദേവാലയത്തില്‍ ആരംഭിച്ചിരിക്കുന്ന ബൈബിള്‍ ക്ലാസ് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഒക്ടോബര്‍ 31 ബുധനാഴ്ച വൈകിട്ട് സെ.മേരിസ് ദേവാലയത്തില്‍വച്ച് ഉദ്ഘാടനം ചെയ്തു.

എല്ലാ ബുധനാഴ്ചയും വൈകിട്ട് നടന്നുക്കൊണ്ടിരിക്കുന്ന ബൈബിള്‍ ക്ലാസിന് പഴയനിയമ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി റവ.ഫാദര്‍ തോമസ് മുളവനാലും പുതിയ നിയമ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി റവ.ഫാദര്‍ ബിന്‍സ് ചേത്തലിലും ക്ലാസെടുക്കുന്നു. ബൈബിള്‍ പഠനത്തിനായി അഗാധമായ തീഷ്ണതയോടെ നിരവധി പേര്‍ പ്രസ്തുത ക്ലാസില്‍ പങ്കെടുത്തു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ.) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post