ചിക്കാഗോ സെന്റ് മേരിസില്‍ അവയവദാന ബോധവല്‍ക്കരണ സെമിനാര്‍ നടത്തപ്പെട്ടു

ചിക്കാഗോ സെന്റ് മേരിസില്‍ അവയവദാന ബോധവല്‍ക്കരണ സെമിനാര്‍ നടത്തപ്പെട്ടു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നവംബര്‍ 11 -നു ഞായറാഴ്ച രാവിലെ 11 മണിക്ക് അവയവദാന ബോധവല്‍ക്കരണവും , കിഡ്‌നി രോഗ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും സെമിനാര്‍ നടത്തപ്പെട്ടു.

വിമന്‍സ് ആന്‍ഡ് മെന്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈ ബോധവല്‍ക്കരണ ക്ലാസ് ഇടവകവികാരി റവ.ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ കോര്‍ഡിനേറ്റര്‍ ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍ അവയവദാന ബോധവല്‍ക്കരണവും , കിഡ്‌നി രോഗ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ക്ലാസെടുത്തു. മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ സാബു നടുവീട്ടില്‍ സദസിനെ സ്വാഗതം ചെയ്തു.

വിമന്‍സ് മിനിസ്ട്രിയെ പ്രതിനിധീകരിച്ച് കോഡിനേറ്റര്‍ വിനി തെക്കനാട്ട് കൃതജ്ഞതയും പറഞ്ഞു. സിബി കൈതക്കതൊട്ടിയില്‍ ചടങ്ങിന്റെ എം.സി. ആയി പ്രവര്‍ത്തിച്ചു. സെമിനാര്‍ ഒരുക്കങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചര്‍ച്ച എക്‌സിക്യൂട്ടീവ് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ.) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post