ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വി. യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വി. യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിച്ചു

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, ഒക്ടോബര്‍ 28 ഞായറാശ്ച, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികനായുള്ള വിശുദ്ധ ബലിയര്‍പ്പണത്തോടെ അസാധ്യ കാര്യങ്ങള്‍ സാധിക്കുന്നതിന്റെ മധ്യസ്ഥനായ വി. യൂദാശ്ലീഹായുടെ തിരുന്നാള്‍ ഭക്തിപൂര്‍വം ആചരിച്ചു.

തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍ വി. യൂദാ തദേവൂസ് ശ്ലീഹ, യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരാളും, യേശുവിന്റെ ബന്ധുവും, ചെറിയ യാക്കോബിന്റെ സഹോദരനുമായിരുന്നെന്നും, യൂദാശ്ലീഹയുടെ എളിമയും ഈശോയോടുള്ള അതിരറ്റ സ്‌നേഹവും വിധേയത്വവും, ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു. ഫിലിപ്പ് & ഡോളി പുത്തെന്‍പുരയിലും കുടുംബാംഗങ്ങളുമാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post