ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 17-ന്

ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 17-ന്

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നംവബര്‍ 17-നു നടക്കുന്ന പന്ത്രണ്ടാമത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂത്ത് കണ്‍വീനര്‍മാരായ ജോജോ ജോര്‍ജ്, കെവിന്‍ കവലയ്ക്കല്‍, മെല്‍ജോ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ രജതജൂബിലി വര്‍ഷമായിരുന്ന 2007-ല്‍ കൂടുതല്‍ യുവാക്കളെ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തോട് ചേര്‍ത്ത് കൊണ്ടുവരിക എന്ന ആശയത്തോടെയാണ് ഈ സ്‌പോര്‍ട്‌സ് മിനിസ്ട്രി ആരംഭിച്ചത്.

നവംബര്‍ 17-നു ശനിയാഴ്ച രാവിലെ 8 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള റിപ്ലെക്‌സ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വച്ചു (1000 W.Central Road) എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ ജോണ്‍ മത്തായിയും, ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ചെയര്‍മാന്‍ റവ.ഫാ. ബാബു മഠത്തില്‍പറമ്പിലും ചേര്‍ന്നു ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും.

ചിക്കാഗോയിലെ എക്യൂമെനിക്കല്‍ ദേവാലയങ്ങളിലെ പത്തു ടീമുകള്‍ ഈ മത്സരത്തില്‍ മാറ്റുരയ്ക്കും. ജേതാക്കള്‍ക്ക് പൂവത്തൂര്‍ കോശി കോര്‍എപ്പിസ്‌കോപ്പ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, പ്രവീണ്‍ വര്‍ഗീസ് എവര്‍ റോളിംഗ് ട്രോഫിയും, റണ്ണേഴ്‌സ് അപ് ടീമിനു എന്‍.എന്‍. പണിക്കര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സമ്മാനിക്കും.

ചിക്കാഗോയിലെ ഈ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഇടവകാംഗങ്ങളും, കൗണ്‍സില്‍ ഭാരവാഹികളും എത്തിച്ചേരണമെന്നു ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് പണിക്കര്‍ അഭ്യര്‍ത്ഥിച്ചു.

പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. അച്ചന്‍കുഞ്ഞ് മാത്യു, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, രഞ്ജന്‍ ഏബ്രഹാം, സാം തോമസ്, ജയിംസ് പുത്തന്‍പുരയില്‍, ബെഞ്ചമിന്‍ തോമസ്, പ്രവീണ്‍ തോമസ്, ജോ മേലേത്ത്, പ്രേംജിത്ത് വില്യംസ്, വര്‍ഗീസ് തോമസ് എന്നിവരും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

റവ. ജോണ്‍ മത്തായി (പ്രസിഡന്റ്), റവ.ഫാ. ബിജുമോന്‍ ജേക്കബ് (വൈസ് പ്രസിഡന്റ്), ടീന തോമസ് (സെക്രട്ടറി), അച്ചന്‍കുഞ്ഞ് മാത്യു (ജോ. സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍) എന്നിവര്‍ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു.
ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post