കാനഡയിൽ നിര്യാതനായ ഏബ്രഹാം കളത്തിലിന്റെ സംസ്കാരം ഞായറാഴ്ച

കാനഡയിൽ നിര്യാതനായ ഏബ്രഹാം കളത്തിലിന്റെ സംസ്കാരം ഞായറാഴ്ച

ബ്രാംപ്ടൺ, കാനഡ: തലവടി കളത്തിൽ മേടയിൽ സാറാമ്മ മാത്യുവിന്റേയും പരേതനായ കളത്തിൽ ഈപ്പൻ മാത്യുവിന്റെയും മകൻ ഏബ്രഹാം കളത്തിൽ (അവറാച്ചൻ – 51 വയസ്സ്) നിര്യാതനായി. ഭാര്യ ഷൈനി എബ്രഹാം കായംകുളം കാപ്പിൽ മാടമ്പിശ്ശേരിൽ കുടുംബാംഗമാണ്. പരേതന്റെ മാതാവ് സാറാമ്മ മാത്യു കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മാതൃസഹോദരി കൂടിയാണ്.

ഫിനാൻസിൽ സി.പി.എ, സി.ജി.എ, സി.എഫ് എ ( CPA, CGA, CFA) ബിരുദങ്ങളോടൊപ്പം, സി.ഐ. എസ്.എ (CISA – ഓഡിറ്റ് ) സെർട്ടിഫിക്കേഷനുമുണ്ടായിരുന്ന പരേതൻ കാനഡ പോസ്റ്റിൽ സെർട്ടിഫൈഡ് ഇന്റ്റെണൽ ഓഡിറ്റർ ആയി പ്രവർത്തിച്ചുവരുകയായിരുന്നു.

മക്കൾ : കെവിൻ കളത്തിൽ, ഷെറിൻ കളത്തിൽ (രണ്ടു പേരും വിദ്യാർത്ഥികൾ).

സഹോദരങ്ങൾ: മാത്യു ഈപ്പൻ, അലക്സ് മാത്യു (കാനഡ) ജോസഫ് മാത്യു (ദുബായ്), എലിസബേത്ത്‌, സൂസൻ, മെറിൻ.

അലക്സ് പാപ്പച്ചൻ (സാബു – ഹൂസ്റ്റൺ) വർഗീസ് പാപ്പച്ചൻ (ഷാജി – ബോസ്റ്റൺ),സാറാമ്മ (മസ്‌ക്കറ്റ് ) എന്നിവർ പരേതന്റെ ഭാര്യ സഹോദരങ്ങളാണ്.

മിസിസാഗയിലുള്ള സെന്റ് ഗ്രിഗോറീയോസ്‌ ഇന്ത്യൻ ഓർത്തഡോൿസ് ലേക്ക് വ്യൂ ഇടവകയുടെ മുൻ ട്രസ്റ്റി കൂടിയായിരുന്ന പരേതൻ ദേവാലയം ഇടവകയ്ക്ക് സ്വന്തമാക്കുന്നതിനും ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലും സജീവ നേതൃത്വം വഹിച്ചു.

പൊതു ദർശനം: നവംബർ 24നു ശനിയാഴ്ച വൈകുന്നേരം 4:30 മുതൽ 9:00 വരെ – ബ്രാംപ്ടൺ ഫ്യൂണറൽ ഹോം ( 10061, Chinguacousy Rd, Brampton, ON L7A 0H6, Canada)

സംസ്കാരം: നവംബർ 25 നു ഞായറാഴ്ച 11:30 മുതൽ 2:30 വരെ – ബ്രാംപ്ടൺ ഫ്യൂണറൽ ഹോം ( 10061, Chinguacousy Rd, Brampton, ON L7A 0H6, Canada)

കൂടുതൽ വിവരങ്ങൾക്ക്;

അലക്സ് മാത്യു – 613 805 1285 (കാനഡ)
അലക്സ് പാപ്പച്ചൻ – 617 595 2020 (യുഎസ്)
വർഗീസ് പാപ്പച്ചൻ – 508 423 9291 (യുഎസ്)

Share This Post