ബി.കെ.വി. ഫൗണ്ടേഷന്‍ പത്താം വാര്‍ഷികം

ബി.കെ.വി. ഫൗണ്ടേഷന്‍ പത്താം വാര്‍ഷികം

ന്യൂയോര്‍ക്ക്: അകാലത്തില്‍ കാന്‍സര്‍ അപഹരിച്ച ബെവിന്‍ കളത്തിലിന്റെ ഓര്‍മ്മക്കു പ്രണാമം അര്‍പ്പിച്ച് ബെവിന്‍ കളത്തില്‍ വര്‍ഗീസ്‌മെമ്മോറിയല്‍ ഫൗണ്ടേഷന്‍ (ബി.കെ.വി ഫൗണ്ടേഷന്‍) പത്താം വാര്‍ഷികം ആഘോഷിച്ചു.

ലോംഗ്‌ഐലന്റ് ഐസനോവര്‍ പാര്‍ക്കില്‍ ചാരിറ്റി സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ് ആയിരുന്നു മുഖ്യ പരിപാടി. നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ടൗണ്‍ കൗണ്‍സിലറും ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥിയുമായ അന്നാ കപ്‌ളാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ഈവര്‍ഷം ആറു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. ഓള്‍ എബൗട്ട് ദാറ്റ് ബേസ്; ബാഡ് ന്യൂസ് ബെയേഴ്‌സ്; ഹെറിക്‌സ്; സോള്‍ജിയേഴ്‌സ്; സണ്‍ ഓഫ് പിച്ചസ്; എസ്.ടി.വൈ.എല്‍ എന്നിവര്‍.

എസ്.ടി.വൈ.എല്‍, ഓള്‍ എബൗട്ട് ദാറ്റ് ബേസ് എന്നിവര്‍ ആയിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. ഓള്‍ എബൗട്ട് ദാറ്റ് ബേസ് ട്രോഫി കരസ്ഥമാക്കി.

പത്തു വര്‍ഷത്തിനിടെ ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫൗണ്ടേഷനു കഴിഞ്ഞുവെന്നു ഭരവാഹികള്‍ അറിയിച്ചു. കാന്‍സര്‍ രോഗികള്‍ക്കാണു പ്രധാനമായും സഹായമെത്തിച്ചത്.

പത്താം വര്‍ഷികം പ്രമാണിച്ച് ഈ വര്‍ഷംപത്തു കാന്‍സര്‍ രോഗികള്‍ക്ക് സഹായമെത്തിക്കും.

കളിക്കാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഹൃദയംഗമമായ നന്ദി പറഞ്ഞു. യു.എസ് കോണ്‍ഗ്രസിന്റെ അംഗീകാരപത്രം ലഭിച്ചിട്ടുള്ള ചാരിറ്റി ആണ് ബി.കെ.വി ഫൗണ്ടേഷന്‍.

ടൂര്‍ണമെന്റ് സ്‌പൊണ്‍സര്‍മാര്‍ ഇവ ആയിരുന്നു. 711 സച്ച്‌ദേവ്, ബെത്ത്‌പേജ് ക്രെഡിറ്റ് യൂണിയന്‍, ഗോതം അനതെസീ ഗ്രൂപ്പ്, വാസര്‍സ്റ്റയിന്‍ ആന്‍ഡ് ഭുശ്രി ലോ ഫേം, ഗാര്‍ഡന്‍ സിറ്റി കാര്‍ഡിയോളജി ഗ്രൂപ്പ്, ലോ ഓഫീസ് ഓഫ് മാത്യു പി. ലിപ്പിന്‍സ്കി.

ഫൗണ്ടേഷന്‍ വഴി രോഗികളെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക; www.bkvfoundation.org

Share This Post