ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പത്രസമ്മേളത്തില്‍ പുറപ്പെടുവിച്ച പ്രസ്താവന

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും, പി.സി.ജോര്‍ജ്ജ് എം.എല്‍.എയും ചേർന്ന് മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷിയോഗം അവസാനഘട്ടത്തില്‍ ബഹിക്ഷ്‌ക്കരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഉണ്ടായത്. മുന്‍കൂട്ടി സി.പി.എം പാര്‍ട്ടി ഓഫീസില്‍ നിന്ന് നിശ്ചയിച്ച് വന്നതനുസരിച്ച് മുഖ്യ
മന്ത്രിയും സി.പി.എം നേതൃത്വവും നടത്തിയ പ്രഹസനമായിരുന്നു ഇന്നത്തെ സര്‍വ്വ കക്ഷി യോഗം.

സ്റ്റാലിനിസ്റ്റ് റഷ്യയില്‍ നടപ്പാക്കിയത് പോലെ എതിരാളികളെ അടിച്ചമര്‍ത്താനും ഈശ്വരവിശ്വാസികളെ തകര്‍ക്കാനുള്ള ആസൂത്രിത സി.പി.എം ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നാടകം എന്ന് ഞങ്ങള്‍ക്ക് ഉത്തമബോധ്യം വന്നതിനാലാണ് മുഖ്യമന്ത്രിയുടെ സമാപന പ്രസംഗത്തിനിടയില്‍ നിന്ന് ഞങ്ങള്‍ ഇറങ്ങിപോയത്. യുവതികളെ കടത്താനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് വിജയിപ്പിക്കാന്‍ സഹകരിക്കണമെന്നുമാണ് മുഖ്യമന്ത്രി സമാപന പ്രസംഗത്തില്‍ വ്യക്തമാക്കിയത്. സമയം വെറുതെ പാഴാക്കി എന്നുള്ള ബോധ്യമാണ് ഞങ്ങള്‍ക്കുണ്ടായത്. സര്‍ക്കാര്‍ ഈ വൈകിയവേളയിലെങ്കിലും ദുര്‍വാശി ഉപേക്ഷിക്കണമെന്നും ശബരിമലയെ ഒരു കലാപ ഭൂമിയാക്കിമാറ്റരുതെന്നും ബി.ജെ.പി അഭ്യര്‍ത്ഥിക്കുന്നു.

സര്‍വ്വകക്ഷിയോഗത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയില്‍ താഴെ പറയു ആവശ്യങ്ങള്‍ ഉയിച്ചിരുന്നു.

1. സൂപ്രീംകോടതി വിധി വന്നാല്‍ അത് നടപ്പാക്കുതിന് റിവ്യൂ ഹര്‍ജി തീര്‍പ്പാക്കുത് വരെ കാത്തിരിക്കുക എന്ന കീഴ്‌വഴക്കം കേരളത്തിലെ ഇടത്പക്ഷ ഭരണകൂടം മുന്‍പ് നടപ്പാക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. തന്നെ നടപ്പാക്കിയിട്ടുള്ളതാണ്. 2006 സെപ്റ്റംബറില്‍ പ്രകാശ്‌സിങിന് എതിരെ മറ്റുള്ളവര്‍ എന്ന കേസില്‍ കേരളം കക്ഷിയായിരുന്നു. അന്ന് ചീഫ് ജസ്റ്റീസ് ഉള്‍പ്പെടുന്ന ബെഞ്ച് നല്‍കിയ വിധിയനുസരിച്ച് പോലീസിനെ സ്വതന്ത്രമാക്കുകയും, അവര്‍ക്ക് തൊഴില്‍ സ്വാതന്ത്ര്യം നല്‍കണമെന്നും വിധിച്ചിരുന്നു. 01.01.2007 മുതല്‍ പോലീസിനെ ആഭ്യന്തരവകുപ്പില്‍ നിന്ന് വേര്‍പ്പെടുത്തി ഏഴംഗ സെക്യൂരിറ്റി കമ്മീഷനെ ഏല്‍പ്പിക്കണമെുള്ള സൂപ്രീംകോടതിയുടെ വിധിയാണ് നടപ്പാക്കാതിരുത് ഇപ്പോഴത്തെ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു അന്നത്തെ കേരളത്തിന്റെ ആഭ്യന്തരമന്ത്രി. നടപ്പാക്കേണ്ട ദിവസം കൂടി നിശ്ചയിച്ച അന്ത്യശാസനവിധിയായിട്ടാണ് ജഡ്ജ്‌മെന്റ് വന്നതെങ്കിലും ഇപ്പോഴും അത് കേരളത്തില്‍ നടപ്പാക്കിയിട്ടില്ല (2011 ല്‍ സെക്യൂരിറ്റി
കമ്മീഷന്‍ വേണം എന്ന് പോലീസ് നിയമം ഉണ്ടാക്കിയെങ്കിലും ഇപ്പോഴുമത് നടപ്പാക്കിയിട്ടില്ല).പുനപരിശോധനാ ഹര്‍ജികളുടെ ബലത്തില്‍ പ്രസ്തുത കേസ് സൂപ്രീംകോടതി മുമ്പാകെ 2018 ജൂലായ് 03ന്. പുനപരിശോധനയ്ക്ക് വീണ്ടും വിരുന്നു അന്ത്യശാസന വിധി 11 കൊല്ലം പുനപരിശോധനയുടെ പേരില്‍ നീട്ടി കൊണ്ടുപോയവരാണ് കോടാനുകോടി ജനങ്ങളുടെ വിശ്വാസം ഹനിക്കു ഇപ്പോഴത്തെ കോടതിവിധിയില്‍ ജനുവരി 22 വരെപോലും കാത്തിരിക്കാന്‍ തയ്യാറല്ലാത്തത്. സി.പി.എം ന്റെ വിശ്വാസികള്‍ക്ക് എതിരെയുള്ള കടുത്ത പ്രതികാരവും, പകപോക്കലുമാണ് ഇപ്പോഴത്തെ നിലപാടില്‍ വ്യക്തമാവുത്.

2. കള്ളകേസില്‍ കുടുക്കിയ വിശ്വാസികളെ വി’യയ്ക്കുകയും കേസുകള്‍ പിന്‍വലിക്കുകയും ചെയ്യുക

3. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ആദ്യമായി മാധ്യമ വിലക്ക് കേരളത്തില്‍ ഏര്‍പ്പെടുത്തിയ പിണറായി സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കുക. ഇന്നലെ രാത്രി പത്രപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് ഇറക്കി വിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുക.

4. ശബരിമല കര്‍മസമിതി ഉള്‍പ്പടെയുള്ള ഹിന്ദു സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കാത്തതില്‍ ബി.ജെ.പി പ്രതിഷേധിക്കുന്നു.

5. ഭരണഘടന സംസ്ഥാന ലിസ്റ്റില്‍ ഏഴാം എന്‍ട്രിയില്‍പ്പെട്ടതാണ് ആഭ്യന്തര തീര്‍ത്ഥാടനം. ഇതില്‍ കേന്ദ്രം ഇടപെടണമെങ്കില്‍ കേരളം ആവശ്യപ്പെടുകയെതാണ് ഏക നിയമം പോംവഴി. കേരളം ഈ ആവശ്യം ഉയിച്ചാല്‍ ഉചിതമായ നടപടികള്‍ എടുക്കാന്‍ ബി.ജെ.പി കേരള ഘടകം തയ്യാറാണ്.

6. ഭരണഘടനാ ബെഞ്ച് ഓപ്പൺ കോടതിയില്‍ കേസില്‍ വാദം കേള്‍ക്കാന്‍ ഉത്തരവി’തിനെ തുടര്‍് ഇപ്പോഴത്തെ വിധി അന്തിമമല്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ 22/1/2019 വരെ ഇപ്പോഴത്തെ വിധി നടപ്പിലാക്കാതിരിക്കുക. ഇതിനായി സുപ്രീം കോടതിയില്‍ സാവകാശ ഹര്‍ജി ഫയല്‍ ചെയ്യുക.

7. എന്‍.ഡി.എ.യുടെ യോഗം നാളെ ചേര്‍് തുടര്‍ നടപടികള്‍ തീര്‍ച്ചപ്പെടുത്തും. നിയമാനുസൃതമായും, സമാധാനപരമായും, ഭക്തജനങ്ങള്‍ നടത്തു ശബരിമല സംരക്ഷണ സമരത്തിന് പിന്തുണ ബി.ജെ.പി തുടര്‍ും നല്‍കുതാണ്.

Share This Post