അലിഗര്‍ അലുമിനി ഹൂസ്റ്റണ്‍ മുഷൈറ- നവംബര്‍ 18 ന്

അലിഗര്‍ അലുമിനി ഹൂസ്റ്റണ്‍ മുഷൈറ- നവംബര്‍ 18 ന്

ഹൂസ്റ്റണ്‍: അലിഗഡ് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗര്‍ അലൂമിനി അസ്സോസിയേഷന്‍ ഹൂസ്‌ററന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ മുഷൈറ സംഘടിപ്പിക്കുന്നു.

നവംബര്‍ 18 ന് സ്റ്റാഫോര്‍ഡ് ഓള്‍ഡ് സ്റ്റാഫോര്‍ഡ് സിവില്‍ സെന്ററില്‍ ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 10 വരെയാണ് പരിപാടി.

സാമൂഹ്യ- സാംസ്‌ക്കാരിക- വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അലിഗര്‍ അലുമിനി അസ്സോസിയേഷന്‍ ഓഫ് ടെക്‌സസ് കള്‍ച്ചറല്‍ കമ്മിറ്റി പ്രസിഡന്റ് പെര്‍വേയ്‌സ് ബായിയുടെ നേതൃത്വത്തിലാണ് ഇതിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട് അലിഗ് മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏവരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

പി പി ചെറിയാന്‍

Share This Post