ആലീസ് ജോസഫ് വെട്ടിക്കാട്ടുപറമ്പില്‍ നിര്യാതയായി

ആലീസ് ജോസഫ് വെട്ടിക്കാട്ടുപറമ്പില്‍ നിര്യാതയായി

ഫിലഡല്‍ഫിയ: കുറുപ്പന്തറ വെട്ടിക്കാട്ടുപറമ്പില്‍ ജോസഫ് വി. ജോര്‍ജിന്റെ (ജോസ്) ഭാര്യ ആലീസ് ജോസഫ് (ജെസ്സി, 57) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. പൊന്‍കുന്നം ഇളംകുളം പൂവത്തുംമൂട്ടില്‍ കുടുംബാംഗമാണ് പരേത.

സഹോദരങ്ങള്‍: സൂസി തോമസ് വേങ്ങല്ലൂര്‍ ഇളംകുളം, ലൗലി കുര്യന്‍ നെല്ലാരിക്കായില്‍ കാപ്പാട്, പരേതയായ ആന്‍സി അലക്‌സാണ്ടര്‍ മണിയങ്ങാട് മൂഴൂര്‍, ജോസ് ജേക്കബ് പൂവത്തുംമൂട്ടില്‍ ഇളംകുളം, മേഴ്‌സി കുര്യന്‍ കുഴിയത്ത് നെടുങ്കുന്നം, ജയിംസ് ജേക്കബ് പൂവത്തുംമൂട്ടില്‍, അയര്‍ലന്‍ഡ്.

ഭര്‍തൃസഹോദരങ്ങള്‍: മറിയക്കുട്ടി ജോര്‍ജ് കൊല്ലപ്പള്ളി മരങ്ങോലി, ജോര്‍ജ് മാത്യു സി.പി.എ (മുന്‍ ഫോമാ പ്രസിഡന്റ്, ഫിലാഡല്‍ഫിയ), ലിസി തോമസ് മുക്കേട്ട് മരങ്ങാട്ടുപള്ളി, ആന്‍സി ജോയി പുന്നുപാറയില്‍ കീഴൂര്‍, ജോണ്‍ വി. ജോര്‍ജ് (ബാബു ഫ്‌ളോറിഡ), ജോര്‍ജ് വി. ജോര്‍ജ് (സണ്ണി, എസ്.എം.സി.സി നാഷണല്‍ ജോയിന്റ് സെക്രട്ടറി, ഫിലഡല്‍ഫിയ), സിബി ജോര്‍ജ് (ഫിലഡല്‍ഫിയ), കൊച്ചുറാണി ജോസഫ് (മേരിലാന്റ്), മിനിമോള്‍ അജിത് തലോടി മാന്‍വെട്ടം, സുനു ജോര്‍ജ് വെട്ടിക്കാട്ടുപറമ്പില്‍ (മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കുറുപ്പന്തറ).

പരേതയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ ഒക്‌ടോബര്‍ 25 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് അസന്‍ഷന്‍ ബി.വി.എം ദേവാലയത്തില്‍ (1900 Meadowbrook Rd, Feasterville, PA, 19053 ) വച്ചു നടക്കുന്നതാണ്.

ഒക്‌ടോബര്‍ 26 വെള്ളിയാഴ്ച ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (608 Welsh Rd, Philadelphia, PA 19115) വൈകുന്നേരം 6 മണി മുതല്‍ 9 വരെ വേയ്ക്ക് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. ഇതേ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ഒക്‌ടോബര്‍ 27-നു ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്നതും തുടര്‍ന്നു ബെന്‍സലേം റിസറക്ഷന്‍ സെമിത്തേരിയില്‍ (5201 Hulmeville Rd, Bensalem, PA 19020 ) സംസ്കാര കര്‍മ്മങ്ങള്‍ നടത്തുന്നതുമാണ്.

ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post