അഡ്വക്കേറ്റ് ഫ്രാന്‍സീസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ സ്വീകരണം

അഡ്വക്കേറ്റ് ഫ്രാന്‍സീസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ സ്വീകരണം

ഡിട്രോയിറ്റ്: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സീസ് ജോര്‍ജിന് (എക്‌സ് എം.പി) ഡിട്രോയിറ്റിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.

നവംബര്‍ 19-നു വൈകിട്ട് 7 മണിക്ക് സ്റ്റെര്‍ലിങ് ഹൈറ്റ്‌സ്, നാഷണല്‍ ഗ്രോസേഴ്‌സ് ഇന്ത്യാ റെസ്റ്റോറന്റില്‍ ( 33148 Ryan Rd, Sterling Heights, Mt ) ക്രമീകരിച്ചിരിക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഏവരേയും സ്വീകരണ സംഘം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജേക്കബ് എം. ചാക്കോ (586 808 4801), മാത്യു ഉമ്മന്‍ (248 709 4511).

ജോയിച്ചന്‍ പുതുക്കുളം

Share This Post