അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജിന് നവംബര്‍ 18 ന് ചിക്കാഗോ പൗരാവലി സ്വീകരണം നല്‍കുന്നു

അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജിന് നവംബര്‍ 18 ന് ചിക്കാഗോ പൗരാവലി സ്വീകരണം നല്‍കുന്നു

ചിക്കാഗോ : ചിക്കാഗോ കെ.സി.എസ്. ന്റെ ക്ഷണപ്രകാരം ക്‌നാനായ നൈറ്റിന്റെ മുഖ്യാതിഥിയായി ചിക്കാഗോയില്‍ എത്തിയ മുന്‍ ഇടുക്കി എം.പി.യും കേരള കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാവ് ശ്രീ. കെ.എം. ജോര്‍ജ്ജിന്റെ പുത്രന്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജിന് ചിക്കാഗോ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.

നവംബര്‍ 18-ാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ വച്ചാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.

മലയോര കര്‍ഷകരുടെ എല്ലാ വിഷയങ്ങളിലും ശക്തമായി നില്‍ക്കുകയും, ഏതു കര്‍ഷകന്റെയും പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നമായി കണ്ട് അവരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കര്‍ഷകന്റെ ശബ്ദമായ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജിന് അമേരിക്കന്‍ മലയാളികളുടെ തറവാടായ ചിക്കാഗോയില്‍ നല്‍കുന്ന പൗരസ്വീകരണത്തിന് പീറ്റര്‍ കുളങ്ങര, ഷിബു മുളയാനികുന്നേല്‍, സണ്ണി വള്ളിക്കളം, മാത്യു തട്ടാമറ്റം, ബിനു പൂത്തുറ, ജെയ്ബു കുളങ്ങര, ബിജു കിഴക്കേക്കുറ്റ്, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ബിനു കൈതക്കത്തൊട്ടിയില്‍, ബിജു കരികുളം, ജോണ്‍ പാട്ടപതി, ബിജി എടാട്ട്, സാബു നടുവീട്ടില്‍, ഷിബു അഗസ്റ്റിന്‍, സ്റ്റീഫന്‍ കിഴക്കേകുറ്റ്, സന്തോഷ് നായര്‍, സിറിയക് കൂവക്കാട്ടില്‍, പോള്‍ പറമ്പില്‍, ജോസ് മണക്കാട്ട്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സജി മുല്ലപ്പള്ളി, ജോഷി വള്ളിക്കുളം എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ചിക്കാഗോയില്‍ നല്‍കുന്ന ഈ പൗരസ്വീകരണത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക്: പീറ്റര്‍ കുളങ്ങര -18479514476, ഷിബു മുളയാനിക്കുന്നേല്‍ -16308491253, സണ്ണി വള്ളിക്കളം – 18477227598, മാത്യു തട്ടാമറ്റം – 17733173444.

ജോയിച്ചന്‍ പുതുക്കുളം

Share This Post