അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ് നവംബര്‍ 15 മുതല്‍ അമേരിക്കന്‍ പര്യടനത്തിന്

അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ് നവംബര്‍ 15 മുതല്‍ അമേരിക്കന്‍ പര്യടനത്തിന്

ഷിക്കാഗോ: നവംബര്‍ 15 മുതല്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന മുന്‍ എം.പി. അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ് അമേരിക്കയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നു.

ഇടുക്കിയിലെ മുന്‍ എം.പിയും, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ് ഷിക്കാഗോ ക്‌നാനായ നൈറ്റിന്റെ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് എത്തുന്നത്.

അതിനുശേഷം ഡിട്രോയിറ്റ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഫ്‌ളോറിഡ, ഷിക്കാഗോ എന്നിവടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും.

നവംബര 18-നു ഷിക്കാഗോ സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വച്ചു സുഹൃത്തുക്കളും അനുയായികളും ചേര്‍ന്നു നടത്തുന്ന സ്വീകരണ പരിപാടിയിലേക്ക് എല്ലാവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയ്ബു മാത്യു കുളങ്ങര (312 718 6337), സണ്ണി വള്ളിക്കളം (847 722 7598), ഷിബു മുളയാനികുന്നേല്‍ (630 849 1253).

ജോയിച്ചന്‍ പുതുക്കുളം

Share This Post