2018 ലോക മത പാര്‍ലമെന്‍റ് സമ്മേളനം ടൊറന്‍റൊയില്‍ – അഹിംസാ അവാര്‍ഡ് ഇന്ത്യക്ക്

2018 ലോക മത പാര്‍ലമെന്‍റ് സമ്മേളനം ടൊറന്‍റൊയില്‍ – അഹിംസാ അവാര്‍ഡ് ഇന്ത്യക്ക്

ടൊറന്‍റോ/ന്യൂയോര്‍ക്ക്: അഹിംസ ലോകസമാധാനം സ്നേഹം അംഗീകാരം ഇവയ്ക്ക് ഊല്‍ നല്‍കി ആഗോള മതമൗലികവാദികളെ പങ്കെടുപ്പിച്ച 2018 ലോക മത പാര്‍ലമെന്‍റിന് (പാര്‍ലമെന്‍റ് ഓഫ് വേള്‍ഡ് റിലീജിയണ്‍സ്) ടൊറന്‍റൊ സിറ്റി സാക്ഷ്യം വഹിച്ചു. 1893-ല്‍ ചിക്കാഗോയില്‍ നട ഇതേ ലോക മത പാര്‍ലമെന്‍റില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിലൂടെ ഇന്‍ഡ്യയുടെ ആത്മീക പൈതൃകം ലോക ശ്രദ്ധ ആകര്‍ഷിച്ചിരുു. അതിനു ശേഷം നൂറിലധികം വര്‍ഷങ്ങളുടെ ഇടവേളയില്‍ വീണ്ടും ആരംഭിച്ച് നവംബര്‍ 1 മുതല്‍ 7 വരെ ടൊറന്‍റൊയില്‍ നട ലോക മത പാര്‍ലമെന്‍റില്‍ 80 ലോക രാഷ്ട്രങ്ങളില്‍ നിായി പതിനായിരത്തോളം പ്രതിനിധികളും 200-ലധികം അതിവിശിഷ്ട ആത്മീയ നേതാക്കളും പങ്കെടുത്തു. 1893-ല്‍ ചിക്കാഗോയില്‍ ആരംഭിച്ച ലോകമത സമ്മേളനത്തിന്‍റെ ആഗോള സമ്മേളനങ്ങില്‍ ഏഴാമത്തെ സമ്മേളനമാണ് ടൊറന്‍റൊയില്‍ 2018-ല്‍ നടത്.

പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രത്യേക അഹിംസാ അവാര്‍ഡിന് ഇന്ത്യയില്‍ നിുള്ള പരാമര്‍ദ് നികേതന്‍ പ്രസിഡന്‍റ് പൂജ്യ സ്വാമി ചിദാനന്ദ് സരസ്വതി അര്‍ഹനായി. ലോകമത പാര്‍ലമെന്‍റ് ചെയര്‍മാന്‍ ഡോ. റോബര്‍ട്ട് സെല്ലേഴ്സ്, പാര്‍ലമെന്‍റ് ട്രസ്റ്റി ജൈനമത പ്രതിനിധി ഡോ. കൃതി ഡ്രാഫ്റ്ററി എിവര്‍ ചേര്‍് അഹിംസാ അവാര്‍ഡ് ചിരാനന്ദ് സരസ്വതി സ്വാമിജിക്ക് സമ്മാനിച്ചു.

ഇന്ത്യയില്‍ നിും പങ്കെടുത്ത വിവിധ മതനേതാക്കളോടും പ്രതിനിധികളോടുമൊപ്പം ചരിത്ര പ്രസിദ്ധമായ ലോക മത സമ്മേളനത്തില്‍ കേരളത്തില്‍ നിും വ് പങ്കെടുക്കുവാന്‍ സാധിച്ചതില്‍ വേള്‍ഡ് പാര്‍ലമെന്‍റ് ഓഫ് റിലീജ്യന്‍റെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ. ശശികുമാര്‍ ശാന്തനന്‍ അകൈതവമായ സന്തോഷവും ചാരിതാര്‍ത്ഥ്യവും അറിയിച്ചു. തിരുവനന്തപുരത്ത് ഇന്‍കംടാക്സ് ഉദ്യോഗസ്ഥനായ ശശി കുമാര്‍ ശാന്തനന്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിന്‍റെ അഡ്വൈസറി കമ്മറ്റി ഡപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ കൂടിയാണ്. ശാന്തിഗിരി ആശ്രമത്തെ പ്രതിനിധീകരിച്ച് ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചതും ലോക പ്രശസ്തരായ ധാരാളം ആത്മീയ ഗുരുക്കന്മാരുമായി സംവാദിക്കുവാനും പരിചയപ്പെടുവാനും സാധിച്ചതും ജീവിതത്തിലെ മഹാഭാഗ്യമായി കണക്കാക്കുുവ്െ ശ്രീ. ശശികുമാര്‍ ശാന്തനന്‍ പറഞ്ഞു.

ഇന്ത്യയിലെ വിവിധ മത വിശ്വാസികളെ പ്രതിനിധീകരിച്ച് സ്വാമി അഗ്നിവേശ്, സ്വാമിനി ആദിത്യാനന്ദ സരസ്വതി, സ്വാമിനി സ്വധ്വിവിദീനന്ദ സരസ്വതി, സ്വാമി നിഖില്‍ ഈശ്വാനന്ദ, ഡോ. എബൗ പട്ടേല്‍, ഡോ. സോഹന്‍ ലാല്‍ ഗാന്ധി, സ്വാമി ത്യാഗാനന്ദ, ഡോ. രാജ് ബാള്‍ക്കന്‍, കിരണ്‍ ബാലി, ഷിലാലിജി മഹാരാജ് സാധ്വിജിയാന്‍, വന്ദന ശിവ, അഭയ്ജീത് സിംഗ് സച്ചല്‍, സിമ്രന്‍ ജീത് സിംഗ്, സര്‍വാശ്രീയാനന്ദ സ്വാമി തുടങ്ങിയ മത നേതാക്കന്മാര്‍ പങ്കെടുത്ത ഈ വലിയ സമ്മേളനത്തില്‍ അവരുടെ ആശയങ്ങളെ മനസ്സിലാക്കുവാനും അവര്‍ ലോക നന്മക്കായി ചെയ്യു പ്രവര്‍ത്തികളെ അറിയുവാനും സാധിച്ചത് ശശികുമാറിന് പ്രത്യേക അനുഭവമായിരുു.

ഇരുൂറിലധികം മതവിശ്വാസ നേതാക്കന്മാരുടെ സമ്മേളനമായിരുങ്കെിലും എല്ലാ തുറയിലുമുള്ളവര്‍ക്കായി പ്രോഗ്രാമുകള്‍ വിവിധ വേദികളിലായി നടത്തപ്പെട്ടു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പണ്ഡിതര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പ്രയോജനകരമായ പരിപാടികള്‍ മെട്രോ ടൊറന്‍റൊ കണ്‍വന്‍ഷന്‍ സെന്‍ററിലെ വിവിധ വേദികള്‍ ഏഴു ദിവസത്തെ സമ്മേളനത്തില്‍ സംഘാടകര്‍ ക്രമീകരിച്ചത് പങ്കെടുത്തവര്‍ക്കെല്ലാം ഉല്ലാസപ്രദമായിരുു. ലോക പ്രശസ്ത നേതാക്കളായ മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി കിം കാംപ്ബെല്‍, ടൊറന്‍റൊ കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സ്, പ്രശസ്ത എഴുത്തുകാരന്‍ മാര്‍ഗരറ്റ് ആറ്റ്വുഡ്, മനുഷ്യാവകാശ അറ്റേര്‍ണി ഇര്‍വിന്‍ കുട്ട്ലര്‍, ഗ്ലോബല്‍ ഹെല്‍ത്ത് ഡോഗ്സ്റ്റാസ് ഇന്‍റര്‍നാഷനല്‍ സ്ഥാപകന്‍ ഡോ. ജയിംസ് ഓര്‍ബിന്‍സ്കി, സോജേര്‍ണേഴ്സ് സ്ഥാപകന്‍ ജിം വാലേസ്, പണ്ഡിതന്‍ കരണ്‍ ആംസ്ട്രോംങ് തുടങ്ങിയ പ്രമുഖരുടെ മഹനീയ സാിദ്ധ്യം സമ്മേളനത്തെ ധന്യമാക്കി.

ലോക മത പാര്‍ലമെന്‍റിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി ഐക്യരാഷ്ട്ര സംഘടന ടാസ്ക് ഫോഴ്സ് ചെയര്‍പേഴ്സണും ലോകമത പാര്‍ലമെന്‍റ് പ്രോഗ്രാമാറ്റിക് ഏരിയ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണുമായ ഓഡ്രി. ഇ. കിറ്റഗാവ തെരഞ്ഞെടുക്കപ്പെട്ടത് ചരിത്ര നിമിഷങ്ങളായിരുു. യുണെറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍ ആന്‍ഡ് ആംഡ് കോണ്‍ഫ്ളിക്ട് സെക്രട്ടറി ജനറലിന്‍റെ സ്പെഷ്യല്‍ റെപ്രസന്‍റേറ്റീവ് ഓഫീസിലെ മുന്‍ ഉപദേശകയായും ഇന്‍റര്‍നാഷണല്‍ അക്കാഡമി ഫോര്‍ ട്രാന്‍സ്കള്‍ച്ചറല്‍ കോപ്പറേഷന്‍റെ സ്ഥാപക പ്രസിഡന്‍റായും ലൈറ്റ് ഓഫ് അവയര്‍നസ് ഇന്‍റര്‍നാഷണല്‍ സ്പിരിറ്റ്വല്‍ ഫാമിലി എ സംഘടനയുടെ പ്രസിഡന്‍റായും പ്രശസ്ത സേവനം കാഴ്ച വച്ച വ്യക്തിയാണ് ഓഡ്രി. ഇ. കിറ്റഗാവ. നിയുക്ത പാര്‍ലമെന്‍റ് പ്രസിഡന്‍റ് ഓഡ്രി കിറ്റഗാവക്ക് തെരഞ്ഞെടുപ്പിനുശേഷം ശാന്തിഗിരി ആശ്രമത്തിന്‍റെ ശാന്തിസന്ദേശം ആലേഘനം ചെയ്ത സ്മരണിക ഐക്യരാഷ്ട്ര സംഘടനയിലെ എന്‍. ജി. ഒ. അംഗവും മലയാളിയും യോഗിയുമായ ഗുരുജി ദിലീപ്കുമാര്‍ (ന്യൂയോര്‍ക്ക്) ന്‍റെ സാിദ്ധ്യത്തില്‍ നല്‍കുവാന്‍ സാധിച്ചതും വലിയൊരു അനുഗ്രഹമായി ശശികുമാര്‍ കരുതുു. ഇനി മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോക മത പാര്‍ലമെന്‍റ് സംഘടിപ്പിക്കുമെ തീരുമാനത്തോടെ 2018 ടൊറന്‍റൊ ലോക മത സമ്മേളനം പര്യവസാനിച്ചു.

Share This Post