സണ്ണി സ്റ്റീഫന്‍ ബ്രിസ്‌റ്റോളില്‍

ബ്രിസ്‌റ്റോള്‍: ബ്രിസ്‌റ്റോള്‍ ക്‌നാനായ മിഷന്‍റെ നേതൃത്വത്തില്‍, സൗത്ത് മെഡ് സെന്‍റ് വിന്‍സന്‍റ് ചര്‍ച്ചില്‍ ( Embleton Rd, Southmead, Bristol BS 10 6 DS ) 2018 ഡിസംബര്‍ 1നു രാവിലെ 10.30 മുതല്‍ വൈകിട്ട് 5 വരെ, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രമുഖ ഫാമിലി കൗണ്‍സിലറും മുന്‍ അധ്യാപകനും പ്രശസ്ത സംഗീത…
എന്തതിശയമേ 2018, പി. വി. തൊമ്മി മ്യൂസിക് നൈറ്റ് ഡിസംബര്‍ 16 ന്

ഡാലസ്: ക്രിസ്മസ് ദിനങ്ങളെ ദൈവസ്‌നേഹത്തിന്റെ കുളിര്‍മ്മയാല്‍ നിറയ്ക്കുവാന്‍ പി. വി. തൊമ്മി സംഗീതനിശ കരോള്‍ട്ടനില്‍. എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം, വന്ദനം യേശുപരാ, എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി, പാടും ഞാനേശുവിന് ജീവന്‍ പോവോളം, നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യസമ്പത്തേശുവേ തുടങ്ങി നൂറിലേറെ പ്രശസ്ത ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ പി. വി. തൊമ്മിയുടെ ആവേശമേറിയ ജീവിത കഥയും ഗാനരചനയുടെ…
പാരഡൈയ്‌സ് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും ആയിരം ഡോളറിന്റെ ചെക്ക്

കാലിഫോര്‍ണിയ: കാലിഫോര്‍ണിയായില്‍ ഈയ്യിടെ ഉണ്ടായ കാട്ടുതീയില്‍ കത്തിയമര്‍ന്ന് പാരഡൈസ് സിറ്റിയിലെ വിദ്യാലയത്തിലെ 980 കുട്ടികള്‍ക്കും, 105 അദ്ധ്യാപകര്‍ക്കും ആയിരം ഡോളറിന്റെ ചെക്ക് വീതം നല്‍കി 90 വയസ്സുള്ള ബിസിനസ്സ്മാന്‍ മാതൃക കാട്ടി. പാരഡൈസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ഇന്ന് ഭവനരഹിതരാണ്. കാലിഫോര്‍ണിയായുടെ ചരിത്രത്തില്‍ ഏറ്റവും ഭയാനകമായ കാട്ടുതീയില്‍ ഇവരുടെ വീടുകള്‍ എല്ലാം അഗ്നിക്കിരയായി. സാന്‍ഡിയാഗോയിലുള്ള ബോബുവില്‍സന്‍…
പരസ്യമായി പ്രാര്‍ത്ഥിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

ഹന്നിഗ്രോവ് (ടെക്‌സസ്സ്): ഉച്ച ഭക്ഷണസമയത്ത് പരസ്യമായി പ്രാര്‍ത്ഥിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹന്നിഗ്രോവ് മിഡില്‍ സ്‌കൂള്‍ അധികൃതര്‍ പിന്‍വലിച്ചു. സെപ്റ്റംബറില്‍ അപകടത്തില്‍ പരിക്കേറ്റ സഹപാഠിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹന്നാ അലന്‍ ഉച്ച ഭക്ഷണസമയത്ത് മറ്റ് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചതിനാണ് സ്‌കൂള്‍ അധികൃതരെ പ്രകോപിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ലി ഫ്രോസ്റ്റ് വിദ്യാര്‍ത്ഥികളെ സമീപിച്ചു ഇനി മുതല്‍ ഇവിടെ…
ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഹാര്‍മണി നൈറ്റ് 2018 അവിസ്മരണീയമായി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് സീനിയര്‍ ഫെല്ലോഷിപ്പിന്‍രെ ആഭിമുഖ്യത്തില്‍ നവമബര്‍ 17 ശനിയാഴ്ച സംഘടിപ്പിച്ച ഹാര്‍മണി നൈറ്റ് 2018 പ്രേക്ഷകര്‍ക്ക് അവിസ്മരണീയാനുഭവമായി. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സീനിയര്‍ സിറ്റിസണ്‍ കെ ടി ഇടിചാണ്ടിയുടെ പ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിച്ചു. ഇടവക വികാരി റവ മാത്യു വര്‍ഗീസ് അദ്ധ്യക്ഷനായിരുന്നു. നശ്വരവും, അനശ്വരവുമായ ഇരുലോകങ്ങളിലും…
131-മത് സാഹിത്യ സല്ലാപം  ‘രണ്ടാമൂഴം – പുസ്തക പരിചയം – ചര്‍ച്ച’ !

ഡാലസ്: 2018 ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിമുപ്പത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘രണ്ടാമൂഴം’ എന്ന പേരിലായിരിക്കും നടത്തുക. ഇന്ത്യയിലും വിദേശത്തും ഹൃദയാരോഗ്യ പരിപാലന രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം. പി. രവീന്ദ്രനാഥിന്‍റെ ‘രണ്ടാമൂഴം എന്ന ഏറ്റവും പുതിയ പുസ്തകമാണ് ഈ സാഹിത്യ സല്ലാപത്തില്‍ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കുന്നത്. തന്‍റെ…
അഭിവന്ദ്യ സി. എം. ജോൺ കോർ എപ്പിസ്കോപ്പ ചിലമ്പിട്ടശ്ശേരിൽ (86) ന്യൂജേഴ്‌സിയിൽ നിര്യാതനായി

ന്യൂജേഴ്‌സി: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ കോർഎപ്പിസ്ക്കോപ്പാ വെരി. റവ. സി. എം. ജോൺ (ജോൺ അച്ചൻ) ന്യൂജേഴ്സിയിൽ നിര്യാതനായി. 1932-ൽ കോട്ടയത്ത് ചിലമ്പിട്ടശേരിൽ മാത്യുവിന്റെയും മറിയാമ്മയുടെ മകനായി ജനിച്ചു. താഴത്തങ്ങാടി മാലിത്തറയിൽ സാറാമ്മ ജോൺ ആണ് ഭാര്യ. ഫോമാ ജുഡിഷ്യൽ കമ്മറ്റി അംഗമായ അലക്സ് ജോണിന്റെ പിതാവാണ് അഭിവന്ദ്യ കോർഎപ്പിസ്ക്കോപ്പാ ചിലമ്പട്ടശേരിൽ.…
തോമസ് മാത്യു (റോയ്, 62) സൗത്ത് ഫ്‌ളോറിഡയില്‍ നിര്യാതനായി

സൗത്ത് ഫ്‌ളോറിഡ: അയിരൂര്‍ പ്ലാങ്കമണ്ണ്‍ പൊടിപ്പാറ ആനക്കല്ലില്‍ പരേതരായ എ.എം. തോമസിന്റെയും മറിയാമ്മയുടെയും മകന്‍ തോമസ് മാത്യു (റോയ്, 62) സൗത്ത് ഫ്‌ളോറിഡയില്‍ നിര്യാതനായി. ഭാര്യ തിരുവനന്തപുരം അച്ഛാവേലില്‍ ആനി മാത്യു. മക്കള്‍: റൂബിന്‍, റൂബിള്‍, രോഹിത്. മരുമക്കള്‍: അഞ്ജു, റീറ്റു. പരേതന്‍ മൂന്നു ദശാബ്ദ കാലം കുവൈറ്റില്‍ ഉദ്യോഗസ്ഥനായിരുന്നു. കുവൈറ്റ് സിറ്റി മാര്‍ത്തോമാ പള്ളിയിലെ…
ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്വയര്‍ ഫെസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ ഇടയിലെ ജനകീയ ചാനലായ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന “ക്വയര്‍ ഫെസ്റ്റ് 2018′ ഈയാഴ്ച മുതല്‍ സംപ്രേഷണം ആരംഭിക്കുന്നു. ട്രിനിറ്റി ഗ്രൂപ്പ് മുഖ്യ സ്‌പോണ്‍സറായും, സ്വര്‍ണ്ണ ജ്യൂവലേഴ്‌സും, കാഷ്മീര്‍ ഗാര്‍ഡന്‍ ഇന്ത്യ ഗ്രോസറി സ്റ്റോര്‍ കോ- സ്‌പോണ്‍സേഴ്‌സുമായി സംഘടിപ്പിച്ചിരിക്കുന്ന ഫിലഡല്‍ഫിയ ക്വയര്‍ ഫെസ്റ്റ് ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച രാവിലെ…