സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം

സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശ്വാസ സമൂഹം അത്ഭുത പ്രവര്‍ത്തകനും, അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും ഒക്‌ടോബര്‍ 19 ന് ആരംഭിച്ച് ഒക്ടോബര്‍ 28 ന് ഞായറാഴ്ച രാവിലെ നടന്ന പ്രധാന തിരുനാളോടെ സമാപിച്ചു.

ഒമ്പത് ദിവസങ്ങളിലായി നടന്ന വിശുദ്ധന്റെ നൊവേനയും, പ്രാര്‍ത്ഥനകള്‍ക്കും വിവിധ വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കി.

ഇടവക സമൂഹത്തോടൊപ്പം ന്യൂ ജെഴ്‌സി, ന്യൂയോര്‍ക്ക് എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും, തിരുശേഷിപ്പ് വണങ്ങുന്നതിനും, അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനുമായി എത്തിച്ചേരുകയുണ്ടായി.

വിശുദ്ധന്റെ പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 28ണ്ടന് ഞായറാഴ്ച രാവിലെ 11.30ന് ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍. ജോയ്ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഇടവക വികാരി ഫാ.ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍, ഫാ.ബെന്നി പീറ്റര്‍ എന്നിവര്‍ സഹകാര്‍മ്മികരായി .

ദിവ്യബലി മധ്യേ ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍. ജോയി ആലപ്പാട്ട് വിശുദ്ധന്റെ തിരുനാള്‍ സന്ദേശം നല്‍കി. പിതാവിന്റെ വചനശുസ്രൂഷയില്‍ നമ്മുക്ക് വിശ്വാസം ലഭിക്കുന്നത് പ്രധാനമായും മൂന്ന് സ്രോതസ്സുകളില്ലോടെയാണെന്നും അവയില്‍ ഒന്നാമത്തേത് വിശുദ്ധ ഗ്രന്ഥമാണെന്നും, രണ്ടാമതായി പാരമ്പര്യമായി വിശുദ്ധരിലൂടെയും, മാതാപിതാക്കളിലൊടെയുമാണ് ലഭിക്കുന്നത് എന്നും മൂന്നാമത്തേതു കാലാകാലങ്ങളിലുള്ള പഠനങ്ങളിലൂടെ മാര്‍പാപ്പയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളിലൂടെയാണെന്നും വിശ്വാസികളുമായി പങ്കുവെച്ചു. ഈ വിശ്വാസ ചൈതന്യം കൂടുതലായി ജ്വലിപ്പിച്ചുകൊണ്ടു സഭക്കും സമൂഹത്തിനും, വരും തലമുറക്കും വെളിച്ചമായി പ്രശോഭിക്കുവാനും, അത് വഴി നമ്മുടെ വിശ്വാസം പ്രഘോഷിക്കുവാനും ഈ വിശുദ്ധരുടെ തിരുനാള്‍ ആഘോഷങ്ങളിലൂടെ സാധിക്കട്ടെ എന്ന് ആശംസിച്ചു.

ദിവ്യബലിക്കു ശേഷം ആഘോഷമായ ലതീഞ്ഞും അതിനിശേഷം തിരിശേഷിപ്പ് വണക്കവും നടന്നു. എല്ലവര്‍ക്കും തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. തുടര്‍ന്ന് തിരുനാള്‍ ആഘോഷങ്ങളില്‍ സംബന്ധിച്ച എല്ലാവര്‍ക്കും നേര്‍ച്ച സദ്യയും നടത്തി. ഇരുപതോളം കുടുംബങ്ങള്‍ ഒത്തു ചേര്‍ന്നാണ് ഈ വര്‍ഷത്തെ വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങള്‍ കൊണ്ടാടിയത്.

ദേവാലയത്തിലെ ഗായക സംഘം ശ്രുതിമധുരമായ ഗാനാലാപനത്താല്‍ ചടങ്ങുകള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.

വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിയാദരപൂര്‍വ്വം നടത്താന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ കുടുംബാംഗംങ്ങള്‍ക്കും, ഇടവക സമൂഹത്തിനും, തിരുനാളിനു നേതൃത്വം വഹിച്ചവര്‍ക്കും, വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും നന്ദി അറിയിച്ചു.

ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ജോജോ ചിറയില്‍, ബിന്‍സി ഫ്രാന്‍സിസ്, ജെയിംസ് പുതുമന എന്നിവര്‍ നേതൃത്വം നല്കി.

മിനേഷ് ജോസഫ് (ട്രസ്റ്റി ) 201978 9828, മേരിദാസന്‍ തോമസ് (ട്രസ്റ്റി) 201ണ്ട912 ണ്ട6451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി ) 732762 6744, സാബിന്‍ മാത്യൂ (ട്രസ്റ്റി ) 8483918461.

വെബ്: sthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

Share This Post