റവ. ഫാ. ഡോ. പി. കെ ഗീവർഗീസ് ചാറ്റനൂഗയിൽ നിര്യാതനായി

റവ. ഫാ. ഡോ. പി. കെ ഗീവർഗീസ്  ചാറ്റനൂഗയിൽ നിര്യാതനായി

അറ്റലാന്റാ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയും, ചാറ്റനൂഗ സെന്റ് പോൾസ് ഓർത്തോഡോക്സ് ഇടവകയുടെ സഹായ വൈദീകനുമായിരുന്ന റവ. ഫാ. ഡോ. പി. കെ ഗീവർഗീസ് (അംബി അച്ഛൻ) ചാറ്റനൂഗയിൽ നിര്യാതനായി. മാവേലിക്കര പുളിമൂട് പുത്തൻപീടികയിൽ പരേതരായ കോശിയുടെയും അന്നമ്മയുടെയും മകനായി ജനനം. നിരണം ഭദ്രാസന മെത്രാപോലീത്തയായിരുന്ന ഭാഗ്യ സ്മരണാർഹനായ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ ഒസ്ത്താത്തിയോസ്‌ മെത്രാപ്പോലീത്തയുടെ സഹോദരന്റെ മകൾ മാവേലിക്കര മുണ്ടുവേലിൽ പുത്തൻ വീട്ടിൽ ഗ്രേസ് ഗീവർഗീസ് ആണ് സഹധർമ്മിണി.

മക്കൾ:
ഡോ.സുനിൽ ഗീവർഗീസ് (നാഷ്‌വിൽ)
സാലിൻ ഗീവർഗീസ് (ബാൾട്ടിമോർ)
ഡോ.സജിന ഗീവർഗീസ് (റോച്ചസ്റ്റർ)

മരുമക്കൾ:
ഡോ.ലിബി സുനിൽ (നാഷ്‌വിൽ)
ഡോ.ആശാ സാലിൻ (ബാൾട്ടിമോർ)

കൊച്ചുമക്കൾ:
സഞ്ജലി, സഞ്ജിത്, സജന, സുജിത

പരേതനായ പി.കെ മത്തായി, പി. കെ തങ്കച്ചൻ(മാവേലിക്കര) കുഞ്ഞുമോൾ (ചിക്കാഗോ) എന്നിവർ സഹോദരങ്ങളാണ്.

ഫാ. ഗീവർഗീസ് യൂണിവേഴ്സിറ്റി ഓഫ് ചാറ്റനൂഗയിലെ ആന്ത്രോപ്പോളജി വിഭാഗം പ്രൊഫസറായിരുന്നു. 1997 -ൽ മാസത്തിൽ രണ്ടു ഞായറാഴ്ചകളിൽ ചാറ്റനൂഗയിൽ നിന്നും ഡ്രൈവ് ചെയ്തുവന്ന് അറ്റലാന്റായിലുള്ള മലങ്കര ഓർത്തോഡോക്സ് സഭയുടെ വിശ്വാസികളെ സംഘടിപ്പിച്ചുകൊണ്ട് വിശുദ്ധ കുർബാന ആരംഭിക്കുകയും കേവലം എട്ടു ഓർത്തോഡോക്സ് അംഗങ്ങളെ ഉൾപ്പെടുത്തി സെന്റ് തോമസ് ഓർത്തഡോൿസ് ചർച്ച് ഓഫ് അറ്റലാന്റാ എന്ന പേരിൽ ഇൻകോർപറേഷൻ രജിസ്റ്റർ ചെയ്തുകൊണ്ട് 1998-സെപ്റ്റംബറിൽ ക്ളാർക്സ്റ്റൻ സ്മിത്ത് സ്ട്രീറ്റിലുള്ള ദേവാലയം സ്വന്തമാക്കുകയും, അറ്റലാന്റയിലെ പ്രഥമ ഓർത്തോഡോക്സ് ദേവാലയമായ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക സ്ഥാപിക്കുകയും രണ്ടുവർഷത്തോളം ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.

Share This Post