പബ്ലിക് റിലേഷൻസ് ഓഫീസറായി വർഗീസ് പോത്തനെ നിയമിച്ചു

പബ്ലിക് റിലേഷൻസ് ഓഫീസറായി വർഗീസ് പോത്തനെ നിയമിച്ചു

ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ പബ്ലിക് റിലേഷൻസ് ഓഫീസറായി വർഗീസ് പോത്തനെ നിയമിച്ചു. മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ് പ്ലസ്ടൂ അധ്യാപകനാണ്. മറ്റം തെക്ക് പുത്തൻ പറമ്പിൽ പരേതനായ വി.സി.പോത്തന്റെയും കെ.വി.സോമിക്കുട്ടിയുടേയും മകനാണ്. ഭാര്യ:പ്രിയാനിസ്.
മക്കൾ: ആൽഫിൻ, അലൻ.

കേരള കൗൺസിൽ ഓഫ് ചർച്ചസ് മേഖല സെക്രട്ടറിയായ വർഗീസ് പോത്തൻ സംസ്ഥാന പാഠപുസ്തക രചനാ സമിതി അംഗം, സംസ്ഥാന അധ്യാപക പരീശീലന കോർ റിസോഴ്സ് ഗ്രൂപ്പ് അംഗം, മാർ ഗ്രീഗോറിയോസ് ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭദ്രാസന കോഓർഡിനേറ്റർ, വിചാര കോഓർഡിനേറ്റർ, കേരള സർവകലാശാ യൂണിയൻ നിർവാഹക സമിതിയംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

എയർ ഇന്ത്യ അധ്യാപക പ്രതിഭ പുരസ്കാരം, ലയൺസ് ക്വസ്റ്റ് സോണൽ അവാർഡ്, മുംബൈ ലോക സേവാ അക്കാദമി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Share This Post