സാക്രമെന്റോ: ഗണ്‍ വയലന്‍സ് വര്‍ധിച്ചു വരുന്നതിനു അല്പമെങ്കിലും തടയിടുന്നതിനു പുതിയ നിയമനിര്‍മാണവുമായി കലിഫോര്‍ണിയ സംസ്ഥാനം. 21 വയസിനു താഴെയുള്ളവര്‍ക്കു ഗണ്‍ വാങ്ങുന്നതിനുള്ള അനുമതി നിഷേധിക്കുന്ന പുതിയ ഉത്തരവില്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ഒപ്പുവച്ചു. നിയമം 2019 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. നിയമപാലകര്‍, മിലിട്ടറി അംഗങ്ങള്‍ എന്നിവരെ ഈ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫ്‌ളോറിഡയില്‍ ഈയിടെ…

ടെന്നിസ്സി: യൂണിവേഴ്‌സിറ്റി ഓഫ് ടെന്നിസ്സി കെമിസ്ട്രി അസി.പ്രൊഫസര്‍ ഷറാനി റോയ് നാഷ്ണല്‍ സയന്‍സ് ഫൗണ്ടേഷന്‍ കരിയര്‍ അവാര്‍ഡിന് അര്‍ഹയായി. യൂണിവേഴ്‌സിറ്റിയുടെ പത്രകുറിപ്പിലാണ് അവാര്‍ഡ് വിവരം വെളിപ്പെടുത്തിയത്.യുണിവേഴ്‌സിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് പ്രൊഫസര്‍മാര്‍ക്ക് ലഭിക്കുന്ന ഒമ്പതാമത്തെ അവാര്‍ഡാണിത്. കട്ടികൂടിയ പ്രതലവും, വിവിധതരത്തിലുള്ള വാതകങ്ങളും തമ്മിലുള്ള രാസപ്രവര്‍ത്തനത്തില്‍ നടത്തിയ ഗവേഷണത്തിനാണ് മിസ്സിസ് റോയ്ക്ക് അവാര്‍ഡ് ലഭിച്ചത്.ആജീവനാന്ത ഗവേഷണങ്ങള്‍ക്കും, വിദ്യാഭ്യാസ…

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും, പെന്‍സില്‍ ഡ്രോയിങ് വാട്ടര്‍ കളറിങ്ങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 13 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഗാര്‍ലന്റ് ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നാലു ഗ്രൂപ്പുകളായി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ മുന്‍…

ചെറോക്കി കൗണ്ടി (ടെക്‌സസ്): ഡാലസില്‍ നിന്നും നൂറ്റിമുപ്പതു മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ബന്ധുക്കളുടെ വീട്ടില്‍ മാതാവുമൊത്ത് അതിഥിയായി എത്തിയ രണ്ടു വയസ്സുകാരന്‍ അശ്രദ്ധയായി വെച്ചിരുന്ന തോക്കെടുത്തു കളിക്കുന്നതിനിടയില്‍ കഴുത്തിനു വെടിയേറ്റു മരിച്ചു. സെപ്റ്റംബര്‍ 27 വ്യാഴാഴ്ചയായിരുന്നു സംഭവം.അമ്മയും രണ്ടു കുട്ടികളും ഒരുമിച്ചാണ് ഇവിടെ സന്ദര്‍ശനത്തിനെത്തിയത്. ബെഡ്‌റൂമില്‍ രണ്ടു കുട്ടികളും ചുറ്റി കറങ്ങുന്നതിനിടയിലാണ് തോക്ക് ശ്രദ്ധയില്‍പ്പെട്ടത്.സംഭവം…

വാഷിംഗ്ടണ്‍: രണ്ടു മാസത്തിലേറെയായി രാഷ്ട്രം ആകാംഷയോടെ കാത്തിരുന്ന സുപ്രീംകോടതി നോമിനി ജഡ്ജി ബ്രിട്ട് കാവനോയുടെ നോമിനേഷന്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു. സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച ആകാംഷാനിര്‍ഭരമായ നിരവധി സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ശേഷമാണ് ഉച്ചക്ക് രണ്ടുമണിയോടെ സെനറ്റ് കമ്മിറ്റിയിലെ ഇരുപത്ത് ഒന്ന് അംഗങ്ങളില്‍ 11 പേരുടെ പിന്തുണയോടെ നോമിനേഷന്‍ അംഗീകരിച്ചു ഫുള്‍ സെനറ്റിന്റെ തീര്‍പ്പിനുവേണ്ടി…

ഡാളസ് :അമേരിക്കയിലെ പ്രവാസി നഴ്‌സുമാരുടെ എല്ലാ സംഘടനകളുടെയും അംബ്രല്ലാ ഓർഗനൈസേഷൻ ആയ നാഷണൽ അസോസിയേഷൻ ഒഫ്‌ ഇന്ത്യൻ നഴ്സസ്‌ ഇൻ അമേരിക്ക (NAINA) യുടെ ആറാമതു ദ്വൈവൽസര സമ്മേളനം ഈ വർഷം ഡാലസിൽ വച്ച്‌ നടത്തപ്പെടുന്നു. നൈനയുടെ ശക്തമായ ചാപ്റ്ററുകളിലൊന്നായ ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ ഓഫ്‌ നോർത്ത്‌ ടെക്‌സാസ് (IANA-NT) ആണു ബയനിയല്‍ കോൻഫറൻസിന്റെ ആതിഥേയർ.…

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ പള്ളിയില്‍ വച്ച് ചിക്കാഗോ രൂപത ക്‌നാനായ റീജിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തിന് തിരിതെളിയിച്ചു. റീജിയന്റെ എല്ലാ ഇടവകയിലെയും മിഷനിലെയും വൈദികര്‍, സന്യസ്തര്‍, കൈക്കാരന്മാര്‍, പാരിഷ് കൗണ്‍സില്‍ പ്രതിനിധികള്‍, ഡി.ആര്‍.ഇ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സെപ്തംബര്‍ 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റീജിയണിലെ എല്ലാ വൈദികരും ചേര്‍ന്നു…