മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്ക് സെമിനാര്‍ നടത്തി

മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്ക് സെമിനാര്‍ നടത്തി

ചിക്കാഗോ; മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് ദേവാലയത്തില്‍ ഒക്ടോബര്‍ 14 ഞായറാഴ്ച “ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് “ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തപ്പെട്ടു . ചിക്കാഗോ സെന്റ് തോമസ് രൂപത മതബോധന കമ്മീഷന്‍ ഡയറക്ടര്‍ റെവ.ഡോ. ജോര്‍ജ് ദാനവേലില്‍ സെമിനാറിന് നേതൃത്വം നല്‍കി .

കുട്ടികളുടെ വിശ്വാസപരിശീലനത്തിലും സ്വഭാവ രൂപവത്കരണത്തിലും മതബോധന സ്കൂളിനേക്കാളും അധ്യാപകരേക്കാളും ഉപരിയായി മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഉള്ള പങ്ക് വലുതാണെന്ന് ജോര്‍ജ് അച്ഛന്‍ ക്ലാസ്സില്‍ പറഞ്ഞു.സെമിനാര്‍ ഏറെ പ്രയോജനപ്രദം ആയിരുന്നു എന്ന് മാതാപിതാക്കള്‍ ഒന്നടങ്കം അഭിപ്രയപ്പെട്ടു . അസിസ്റ്റന്റ് വികാരി ഫാ . ബിന്‍സ് ചേത്തലില്‍ , സ്കൂള്‍ ഡയറക്ടര്‍ സജി പൂത്തൃക്കയില്‍, കൈക്കാരന്മാര്‍ , അധ്യാപകര്‍ എന്നിവര്‍ സെമിനാറിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു .വികാരി ഫാ . തോമസ് മുളവനാല്‍ സെമിനാറിന് ആശംസകള്‍ അറിയിച്ചു .

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post