മേരി മാത്യു സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി

മേരി മാത്യു സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി

ന്യുയോര്‍ക്ക്: കറ്റാനം ചിങ്ങലേത്ത് കുടുംബാംഗം മാത്യു ജേക്കബിന്റെ ഭാര്യ മേരി മാത്യു (സജി52) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി.

ജോയല്‍ മാത്യു, റോഷന്‍ മാത്യു എന്നിവര്‍ മക്കളാണ്.

സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവാംഗമാണ്. സ്റ്റാറ്റന്‍ ഐലന്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.

കുണ്ടറ ലാലി ഭവനില്‍ ജോസഫ്‌മേരി ദമ്പതികളുടെ പുത്രിയാണ്.

സഹോദരര്‍: നെല്‍സണ്‍ ജോസഫ്, ലാലി ജാക്‌സണ്‍, ബിജു ജോസഫ്, ഷീജ ഏബ്രഹാം, റെജി വിന്‍സന്റ് (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്)

ഏബ്രഹാം ഈപ്പന്‍, വിന്‍സന്റ് ബാബുക്കുട്ടി, ഡൊമിനിക്ക് ജക്‌സണ്‍, എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരും ഉഷ നെല്‍സണ്‍, സോണി ബിജു, എന്നിവര്‍ സഹോദര ഭാര്യമാരുമാണ്.വര്‍ഗീസ് ജേകബ് (ഷാജിഹൂസ്റ്റണ്‍) ഫിലിപ്പ് ജേക്കബ് (കൊച്ചി) എന്നിവര്‍ ഭര്‍ത്രുസഹോദരര്‍.

Share This Post