കെയിന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 1,2,8 തീയതികളില്‍

കെയിന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 1,2,8 തീയതികളില്‍

ബോസ്റ്റണ്‍: കേരളാ അസോസിയേഷന്‍ ഓഫ് ന്യൂഇംഗ്ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 1,2,8 തീയതികളില്‍ ബോസ്റ്റണില്‍ നടത്തുന്നു. ബര്‍ലിംഗ്ടണ്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാലു വര്‍ഷം മുമ്പ് ആരംഭിച്ച് വിജയകരമായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റ് കൂടുതല്‍ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്നതിലേക്കായി കെയന്‍ നേതൃത്വം കൊടുക്കുവാന്‍ ഈവര്‍ഷത്തെ കമ്മിറ്റി തീരുമാനിച്ചിരുന്നതായി കെയിന്‍ പ്രസിഡന്റ് എല്‍സി മരങ്ങോലി അറിയിച്ചു.

മെന്‍സ് ഡബിള്‍സ് മത്സരങ്ങളാണ് പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. പ്രാഥമിക മത്സരങ്ങള്‍ 2018 ഡിസംബര്‍ 1,2 തീയതികളില്‍ വെസ്റ്റ് ബറോയിലെ ബോസ്റ്റണ്‍ ബാഡ്മിന്റണ്‍ ക്ലബിലും, ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ എട്ടാംതീയതി ബര്‍ലിംഗ്ടണ്‍ റിക്രിയേഷന്‍ സെന്ററിലുമാണ് നടത്തുന്നത്.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും നടകുന്നതാണ്. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണെന്ന് മുഖ്യ സംഘാടകന്‍ ബിനു ജോണ്‍ അറിയിച്ചു. കേരള അസോസിയേഷന്‍ (കെയിന്‍) നേതൃത്വം കൊടുക്കുന്ന ഈ ടൂര്‍ണമെന്റിലേക്ക് എല്ലാ കായിക പ്രേമികളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്ദര്‍ശിക്കുക. kaneusa.org
എല്‍സി മരങ്ങോട്ടില്‍ (പ്രസിഡന്റ്) 718 427 4817, സുരേഷ് അമ്പലത്ത് (സെക്രട്ടറി) 978 810 5204, ബിനു ജോണ്‍ (കോര്‍ഡിനേറ്റര്‍) 617 909 9387, ബിജി ബര്‍ലിംഗ്ടണ്‍ (857 891 1837).
കുര്യാക്കോസ് മണിയാട്ടുകുടിയില്‍ അറിയിച്ചതാണിത്.

Share This Post