കടംകം പള്ളി നുണ പ്രചരണം നിര്‍ത്തണം

കടംകം പള്ളി നുണ പ്രചരണം നിര്‍ത്തണം

തിരുവനന്തപുരം: ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതിനും ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തുന്ന നുണ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി വക്താവ് എം.എസ്.കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് ബന്ധമുള്ള അഭിഭാഷകരാണ് കേസ് നല്‍കിയതെന്നാണ് മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള വ്യക്തമാക്കല്‍. ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ പുറത്ത് വിടണമെന്ന് എം.എസ്.കുമാര്‍ ആവശ്യപ്പെട്ടു.

തങ്ങളെ ആര്‍എസ്എസുകാരായി ചിത്രീകരിച്ചതിനെതിരെ ഹര്‍ജി നല്‍കിയ യങ് ലോയേഴ്‌സ് ഫോറം കേസ് നല്‍കിയിട്ടുണ്ട്. കേസ് കൊടുത്തവര്‍ക്ക് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് യാതൊരു താല്‍പ്പര്യവും ഇല്ലത്തവരാണെന്ന് ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട. ലിംഗ സമത്വത്തെ കുറിച്ചാണ് അവര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ശബരിമലയുടെ പ്രത്യേകത സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ വേണ്ടവിധം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയില്ല. വിധി വന്നയുടന്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭക്കാരെ കയറ്റണമെന്ന് സുപ്രിം കോടതി വിധി വന്നിട്ടും ഇതുവരെയും നടപ്പായില്ല. ശബരിമലയില്‍ തിടുക്കത്തില്‍ നടപ്പിലാക്കാനും ശ്രമിക്കുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സധാരണ അവലോകന യോഗം ചേരുന്നത് പമ്പയിലാണ്.എന്നാല്‍ മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കാനാണ് യോഗം സന്നിധാനത്ത് ചേര്‍ന്നത്. ശബരിമല ദര്‍ശനത്തിനെത്തിയ യുവതി വിശ്വാസമില്ലതെ മനപൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കാന്‍ എത്തിയതാണ്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം തകരുന്നതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും എം.എസ്.കുമാര്‍ പറഞ്ഞു.

Share This Post