ഹൂസ്റ്റണിൽ നിര്യാതനായ ജോർജ് ജോണിന്റെ പൊതുദർശനം ഞായറാഴ്ച, സംസ്‌കാരം തിങ്കളാഴ്ച

ഹൂസ്റ്റണിൽ നിര്യാതനായ ജോർജ് ജോണിന്റെ പൊതുദർശനം ഞായറാഴ്ച, സംസ്‌കാരം തിങ്കളാഴ്ച

ഹൂസ്റ്റൺ: ഒക്ടോബർ 19 നു ഹൂസ്റ്റണിൽ നിര്യാതനായ മുളക്കുഴ പടിഞ്ഞാറേതിൽ കെ.വി. ചെറിയാൻ, ചിന്നമ്മ ദമ്പതികളുടെ മകൻ ജോർജ് ജോണിന്റെ (ബേബി-59) പൊതുദർശനം ഒക്ടോബർ 28 നു ഞായറാഴ്ച വൈകിട്ടു 6 മുതൽ 9 വരെ സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് (12803, Sugar Ridge Blvd, Stafford, TX 77477) നടത്തപ്പെടും.

സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 29നു തിങ്കളാഴ്ച രാവിലെ 9:30 യ്ക്കു സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ ആരംഭിച്ച്‌ ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Rd,Houston, TX 77077) സംസ്കരിക്കുന്നതുമാണ്.

ഇരവിപേരൂർ ഉതുപ്പാൻപറമ്പിൽ കുടുംബാംഗം ലാലിയാണ് പരേതന്റെ ഭാര്യ. ജെന്നി, ജെന്നിഫർ എന്നിവർ മക്കളാണ്.

കൂടുതൽ വിവരങ്ങൾക്ക്,
സഖറിയ കോശി – 281 780 9764

Share This Post