ഹ്യൂസ്റ്റൺ സെൻറ്. ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് ഇടവക പെരുന്നാളും, പരിശുദ്ധ പരുമല തിരുമേനിയുടെ 116-)മത് ഓർമ്മ പെരുന്നാളും

ഹ്യൂസ്റ്റൺ സെൻറ്. ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് ഇടവക പെരുന്നാളും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 116-) മത് ഓർമ്മ പെരുന്നാളും പൂർവ്വാധികം ഭംഗിയോടെ ഈ വർഷം ഒക്ടോബർ 28-)o തീയതി വി. കുർബ്ബാനാനന്തരം കൊടിയേറ്റോടു കൂടി ആരംഭിച്ചു നവംബർ 4-)o തീയതി വിശുദ്ധ കുർബ്ബാനാനന്തരം നടത്തപ്പെടുന്ന റാസയ്‌ക്കും ശ്ലൈഹീക വാഴ്‌വിനും ശേഷം കൊടിയിറക്കത്തോടും സദ്യവട്ടത്തോടും കൂടി പരിസമാപിക്കുന്നു.

ആ പുണ്യ പിതാവിൻറെ തിരുഃ ശേഷിപ്പിനാൽ അനുഗ്രഹീതമായ ഈ ദേവാലയത്തിൽ വച്ചു കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിലും ഹ്യൂസ്റ്റണിലെ സഹോദരീ ഇടവകകളിലെ വന്ദ്യ വൈദീകരുടെ സഹ കാർമ്മികത്വത്തിലും വിപുലമായ പരി പാടികളോടുകൂടി നവംബർ 2, 3, 4 തീയതികളിൽ ആചരിക്കുന്നു.

നവംബർ 2 വെള്ളിയാഴ്ച രാവിലെ 8:30 നു നടത്തപ്പെടുന്ന വി. കുർബ്ബാനയിലും അന്നേ ദിവസം വൈകിട്ടു സന്ധ്യാ പ്രാർത്ഥനയോടനുബന്ധിച്ചു റെവ. ഫാ. ഐസക് ബി. പ്രകാശ് നടത്തുന്ന വചന ശുശ്രുഷയിലും, നവംബർ 3 ശനിയാഴ്‌ച സന്ധ്യാ നമസ്കാരത്തോടനുബന്ധിച്ചു നടക്കുന്ന വചന ശുശ്രുഷയിലും, റാസയി ലും നവംബർ 4 തീയതി പെരുന്നാൾ കുർബ്ബാനയോടനുബന്ധിച്ചു നടത്തപ്പെടുന്ന എല്ലാ ശുശ്രൂഷകളിലും പ്രാർത്ഥനാപൂർവ്വവും ഭക്ത്യാദരവുകളോടും നേർച്ച കാഴ്ചകളോടുകൂടിയും വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഏവരുടെയും സാന്നിധ്യം ക്ഷണിക്കുന്നതായി ഇടവകയ്ക്കു വേണ്ടി വികാരി റവ. ഫാ. രാജേഷ് കെ. ജോൺ, അസ്സി. വികാരി റവ. ഫാ. ക്രിസ്റ്റഫർ മാത്യു എന്നിവർ അറിയിച്ചു.

ജീമോൻ, റാന്നി

Share This Post