ഫ്രണ്ട്സ് ഓഫ് തിരുവല്ല 200 കുടുംബങ്ങൾക്കു ഗ്യാസ് സ്റ്റവുകൾ വിതരണം ചെയ്തു

ഫ്രണ്ട്സ് ഓഫ് തിരുവല്ല 200 കുടുംബങ്ങൾക്കു ഗ്യാസ് സ്റ്റവുകൾ വിതരണം ചെയ്തു

ഹൂസ്റ്റൺ: പ്രളയാനന്തര കേരളത്തിന് സ്വാന്തനമേകാൻ ഫ്രണ്ട് ഓഫ് തിരുവല്ലയും. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ തിരുവല്ല പ്രദേശത്തെ 200ൽ പരം കുടുംബങ്ങൾക്ക് സൗജന്യമായി ഗ്യാസ് സ്റ്റവുകൾ വിതരണം ചെയ്തു. പ്രളയ സമയത്തു ഗ്യാസ് സ്റ്റവുകൾ പൂർണമായും നഷ്ടപെട്ട കുടുംബങ്ങൾക്കാണ് ഇവ നൽകിയത്.

ഇതോടനുമ്പന്ധിച്ച് ഒക്ടോബർ 14നു ഞായറാഴ്ച തിരുവല്ല മാർത്തോമാ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ പ്രത്യേക സമ്മേളനത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ് മാമ്മൻ കൊണ്ടൂർ അധ്യക്ഷത വഹിച്ചു. തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ സമ്മേളനം
ഉദ്ഘാടനം ചെയ്തു.

ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റൺ പ്രസിഡണ്ട് ഈശോ ജേക്കബ് അർഹരായവർക്ക്‌ ഗ്യാസ് സ്റ്റവുകൾ വിതരണം ചെയ്തു.

മാർത്തോമാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സി.കെ.ജോൺ, പ്രൊഫ.തോമസ് മാത്യു, എൻ.എം.രാജു, സാം ഈപ്പൻ, ജയകുമാർ, എം. മാത്യൂസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ദുബായ് ഫ്രണ്ട്സ് ഓഫ് തിരുവല്ല മുൻ പ്രസിഡണ്ട് മാത്യു വർഗീസ് സ്വാഗതവും പത്തനംതിട്ട ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡന്റ് ഡോ.റെജിനോൾഡ് വർ ഗീസ് നന്ദിയും പറഞ്ഞു.

ജീമോൻ റാന്നി

Share This Post