ചിക്കാഗോ രൂപതാ ക്‌നാനായ റീജിയണ്‍ ഫാറോന ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ രൂപതാ ക്‌നാനായ റീജിയണ്‍ ഫാറോന ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ തലത്തിലുള്ള ഫൊറോന ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 20ന് ശനിയാഴ്ച ഹ്യൂസ്റ്റന്‍ ഫൊറോനാ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ ചര്‍ച്ച് ഡാളസ് ബൈബിള്‍ കലോത്സവത്തിന് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് തിരിതെളിയിച്ചു.

ഒക്ടോബര്‍ 21ന് താമ്പാ ഫൊറോനാ ഹോളി ഫാമിലി ക്‌നാനായ ചര്‍ച്ച് അറ്റ്‌ലാന്റായിലും, ഒക്ടോബര്‍ 27ന് സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് ചിക്കാഗോയിലും, ഒക്ടോബര്‍ 28ന് സെ.മേരീസ് ക്‌നാനായ ഫൊറോന ചര്‍ച്ച് സാന്‍ഹോസെയിലും, നവംബര്‍ 3ന് ന്യൂയോര്‍ക്ക് ഫൊറോന ക്രൈസ്റ്റ് ദി കിംഗ് ക്‌നനായ ചര്‍ച്ച് ന്യൂജേഴ്‌സിയിലും ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ബൈബിള്‍ കലോത്സവങ്ങള്‍ നടത്തപ്പെടും.

പ്രസ്തുത ചടങ്ങുകളില്‍ അഭിവന്ദ്യ പിതാക്കന്മാര്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായിട്ടുള്ള മത്സരങ്ങള്‍, കലാപരിപാടികള്‍, പൊതുസമ്മേളനം മുതലായവ ഈ ഏകദിന ബൈബിള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റീജിയണിന്റെ കീഴിലുള്ള എല്ലാ ഫോറോനകളും വളരെ ആവേശത്തോടും ആത്മീയ ഉണര്‍വ്വോടെയും ഒരുങ്ങി കഴിഞ്ഞുവെന്ന് ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ അറിയിച്ചു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post