ഭാര്യയെ വധിക്കുന്നതിന് വാടകകൊലയാളിയെ ഏല്‍പിച്ച ഭര്‍ത്താവ് ടെക്‌സസ്സില്‍ അറസ്റ്റില്‍

ഭാര്യയെ വധിക്കുന്നതിന് വാടകകൊലയാളിയെ ഏല്‍പിച്ച ഭര്‍ത്താവ് ടെക്‌സസ്സില്‍ അറസ്റ്റില്‍

ബെഡ്‌ഫോര്‍ഡ (ടെക്‌സസ്സ്): ബെഡ്‌ഫോര്‍ഡ് ബോസ്റ്റണ്‍ ബിലഖഡില്‍ താമസിക്കുന്ന തോമസ് ഡിമാസ് സാലിനാസിനെ (38) ഭാര്യയെ വധിക്കുന്നതിന് വാടക കൊലയാളിയെ ചുമതലപ്പെടുത്തിയ കുറ്റത്തിന് പോലീസ് അസറ്റ് ചെയ്ത്.

ഭാര്യയുമായി താമസിക്കുന്ന വീട്ടില്‍ നിന്നാണ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്ത് ടന്റൊ കൗണ്ടി ജയിലിലടച്ചത്. ഒക്ടോബര്‍ 26 ന് അറസ്റ്റ് ചെയ്തു തോമസിനെ ഒക്ടോബര്‍ 27 ന് കോടതിയില്‍ ഹാജരാക്കി ജയിലിലടക്കുകയായിരുന്നു. വധശ്രമത്തിന് ഗൂഡാലോചന നടത്തി എന്നതാണ് ഇയ്യാള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടിതല്‍ വിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Share This Post