ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

ഫിലാഡല്‍ഫിയ: പരിശുദ്ധനായ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പിനാല്‍ അനുഗ്രഹീതമായ ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധന്റെ നൂറ്റിപ്പതിനാറാമത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3,4 തീയതികളില്‍ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.

ഒക്‌ടോബര്‍ 28-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി റവ.ഫാ. ഷിബു വി. മത്തായി, വെരി റവ. മത്തായി കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. എബി പൗലോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നിര്‍വഹിച്ചു. നവംബര്‍ രണ്ടിനു വെള്ളിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന പെരുന്നാളില്‍ റവ.ഫാ. ജയിംസ് ചെറിയാന്‍ (വികാരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ക്ലീവ് ലാന്റ്, ഒഹായോ), റവ. ഫാ. എല്‍ദോ ഏലിയാസ് (നോര്‍ത്ത് ഈസ്റ്റ് അരമന) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അന്നേദിവസം വി. മൂന്നിന്‍മേല്‍ കുര്‍ബാന, വചനശുശ്രൂഷ, ഭക്തിനിര്‍ഭരമായ റാസ, ഡവോഷണല്‍ മ്യൂസിക് കണ്‍സേര്‍ട്ട്, നേര്‍ച്ച വിളമ്പ് എന്നിവയുണ്ടായിരിക്കും. മൂന്നാം തീയതി ശനിയാഴ്ച Koodosetho, പാരീഷ് കോണ്‍ഫറന്‍സ്, സണ്‍ഡേ സ്കൂള്‍ ടീച്ചേഴ്‌സ് വര്‍ക്ക് ഷോപ്പ്, സണ്‍ഡേ സ്കൂള്‍ ചാരിറ്റി പ്രൊജക്ട്, വിവിധ സെമിനാറുകള്‍, സീനിയര്‍ കപ്പിള്‍സിനെ ആദരിക്കുന്ന ചടങ്ങ്, വചനശുശ്രൂഷ, ഡിന്നര്‍ എന്നിവയും, നാലാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാന, പെരുന്നാള്‍ സന്ദേശം, പരിശുദ്ധനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, റാസ, പെരുന്നാള്‍ ലഞ്ച് എന്നിവയും ഉണ്ടായിരിക്കും.

ഈ മഹാ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ഷിബു വി. മത്തായി (215 639 4132), ബിജു ഇട്ടിയച്ചന്‍ (ട്രഷറര്‍) 302 529 5636, ജോ വി. ജോണ്‍ (സെക്രട്ടറി) 610 517 6327.
കോര്‍ഡിനേറ്റേഴ്‌സ്: തോമസ് ജോസഫ്, പോള്‍ സി. മത്തായി, രാജു എം. വര്‍ഗീസ്.
യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്.

Share This Post