അഡലൈഡ് പള്ളി പെരുന്നാളിന് കൊടിയേറി

അഡലൈഡ് പള്ളി പെരുന്നാളിന് കൊടിയേറി

ഓസ്ട്രേലിയ: പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളിന് വികാരി ഫാ. അനിഷ് കെ.സാം കൊടിയേറ്റി. നവംബര്‍ 2, 3 തീയതികളില്‍ വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരവും തുടര്‍ന്ന് മധ്യസ്ഥപ്രാര്‍ത്ഥനയും ധ്യാനപ്രസംഗവും നടത്തപ്പെടും. നവംബര്‍ 3 ശനിയാഴ്ച വൈകിട്ട് ധ്യാനപ്രസംഗത്തെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ നടത്തപ്പെടും. നവംബര്‍ 4 ഞായറാഴ്ച രാവിലെ 7.30-ന് പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബ്ബാനയും പ്രദക്ഷിണവും ആശീര്‍വാദവും നേര്‍ച്ചവിളമ്പും നടക്കും. തുടര്‍ന്ന് ആദ്യഫലപ്പെരുന്നാള്‍ നടത്തപ്പെടും.

Share This Post