വെസ്റ്റ് നയാക് സെന്റ് മേരീസ് ദേവാലയത്തില്‍ എട്ടുനോമ്പാചരണവും ശ്രേഷ്ഠ ബാവ ദുക്‌റോനയും

ന്യൂയോര്‍ക്ക്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വെസ്റ്റ് നയാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും, പുണ്യശ്ശോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാളും സെപ്റ്റംബര്‍ രണ്ടാംതീയതി ഞായറാഴ്ച മുതല്‍ ഒമ്പതാം തീയതി ഞായറാഴ്ച വരെ ആചരിക്കുന്നു.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ്, ക്‌നാനായ അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ്, ഭദ്രാസനത്തിലെ വൈദീകശ്രേഷ്ഠര്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ വിശുദ്ധ കുര്‍ബാനയ്ക്കും ഇതര ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കുന്നതാണ്. എട്ടു ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കുന്നതാണ്. ഇടവകാംഗങ്ങളായ കുടുംബങ്ങള്‍ ഓരോ ദിവസത്തേയും പെരുന്നാളുകള്‍ നേര്‍ച്ചയായി ഏറ്റുകഴിക്കുന്നു. ഉപവാസ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും വിശ്വാസികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു റവ.ഫാ. ഷെറില്‍ മത്തായി കാര്‍മികത്വം വഹിക്കുന്ന വിശുദ്ധ കുര്‍ബാനയും, മലങ്കരയുടെ പ്രകാശഗോപുരമായിരുന്ന ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വീതീയന്‍ ബാവയുടെ ഇരുപത്തിരണ്ടാമത് ദുക്‌റോനോ പെരുന്നാള്‍ പ്രമാണിച്ച് പ്രത്യേക അനുസ്മരണ ശുശ്രൂഷയുണ്ടായിരിക്കും. ഇടവകാംഗമായ ഡേവീസ് പോളും കുടുംബവുമാണ് പ്രഥമ ദിന പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്. മൂന്നാം തീയതി മുതല്‍ ആറാം തീയതി വരെ വൈകുന്നേരം 6.30-നു സന്ധ്യാനമസ്കാരവും 7 മണിക്ക് വിശുദ്ധ കുര്‍ബാനയുമുണ്ടായിരിക്കും. തിങ്കളാഴ്ച റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി (സ്‌പോണ്‍സര്‍- റെജി പോള്‍ ഫാമിലി), ചൊവ്വാഴ്ച ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത (സ്‌പോണ്‍സര്‍ – തങ്കമണി ജോസഫ് ഫാമിലി), ബുധനാഴ്ച ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത (സ്‌പോണ്‍സര്‍ – സാബു ഇത്താക്കല്‍), സെപ്റ്റംബര്‍ ആറാം തീയതി വ്യാഴാഴ്ച വെരി റവ ഗീവര്‍ഗീസ് ചാലിശേരി കോര്‍എപ്പിസ്‌കോപ്പ (സ്‌പോണ്‍സര്‍ – വിജയ് വര്‍ക്കി ഫാമിലി), വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ത്ഥന തുടര്‍ന്ന് റവ.ഫാ. ജേക്കബ് ജോസഫ് സുവിശേഷ പ്രഘോഷണം നടത്തും (സ്‌പോണ്‍സര്‍- തോമസ് വര്‍ഗീസ് ഫാമിലി), ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രാഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. (സ്‌പോണ്‍സര്‍- വര്‍ഗീസ് ആഴാന്തറ ഫാമിലി), പ്രധാന തിരുനാള്‍ ദിനമായ ഒമ്പതാം തീയതി 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും വെരി. റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, സ്‌നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും. വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിലും ശ്രേഷ്ഠ ബാവയുടെ ദുക്‌റോനയിലും പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതാണെന്ന് പള്ളിക്കാര്യത്തില്‍ നിന്നും അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിഷ മേലേത്ത് (സെക്രട്ടറി) 914 522 7807, ജോസഫ് ഐസക്ക് (ട്രസ്റ്റി) 201 939 9541. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post